ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതിക്ക് വന്‍തുക സംഭാവന നല്‍കി എം എ യൂസഫലി
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ കീഴിലുള്ള ഏബ്ള്‍ വേള്‍ഡ് പദ്ധതിക്ക് 1.50 കോടി രൂപ സംഭാവന നല്‍കി എം എ യൂസഫലി. പദ്ധതിയുടെ ഉദ്ഘാടനത്തിന് മഅ്ദിനിലെത്തിയ യൂസഫലി വേദിയിലുള്ളവരേയും, സദസിനേയും സാക്ഷി നിറുത്തി ചെക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഫീമുല്‍ ഖലീല്‍ അല്‍ ബുഖാരിക്ക് കൈമാറി.
്മഅ്ദിന്‍ ക്യാംപസില്‍ ഉയരുന്ന ഏബ്ള്‍ വേള്‍ഡ് പദ്ധതിക്ക് തറക്കല്ലിടാനാണ് ഇന്ന് എം എ യൂസഫലി മലപ്പുറതെത്തിയത്. വേദിയില്‍ കയറുന്നതിന് മുന്നേ പദ്ധതിയെക്കുറിച്ച് ബുഖാരി തങ്ങളോട് ചോദിച്ചറിഞ്ഞ യൂസഫലി പദ്ധതിക്ക് തന്റെ സംഭാവനയായി 1.50 കോടി രൂപ തരാമെന്ന് അറിയിക്കുകയായിരുന്നു. ബുഖാരി തങ്ങള്‍ അധ്യക്ഷ പ്രസംഗത്തിനിടെ യൂസഫലിയുടെ സംഭാവന സദസിനെ അറിയിച്ചു. വന്‍ കരഘോഷത്തോടെയാണ് ഇക്കാര്യം വേദിയില്‍ തിങ്ങി നിറഞ്ഞവര്‍ സ്വീകരിച്ചത്.
പ്രഖ്യാപിക്കുന്ന വേദിയില്‍ വെച്ചുതന്നെ പണം കൈമാറുക എന്നതാണ് തന്റെ ശൈലിയെന്ന് എം എ യൂസഫലി പറഞ്ഞു. പ്രഖ്യാപിച്ച പണം ലഭിച്ചോയെന്നുള്ള ആളുകളുടെ ചോദ്യം ഒഴിവാക്കാന്‍ ഇത് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്കും, വിവിധ കാരണങ്ങളാല്‍ പൊതുവേദിയിലേക്ക് വരാന്‍ കഴിയാത്തവര്‍ക്കുമായി മഅ്ദിന്‍ അക്കാദമിയില്‍ സ്ഥാപിക്കുന്ന പ്രത്യേക ക്യാംപസാണ് ഏബ്ള്‍ വേള്‍ഡ്. പുനരധിവാസം, ഡേ കെയര്‍, തൊഴില്‍ പരിശീലനം, ഫാമിലി എംപവര്‍മെന്റ്, കൗണ്‍സലിങ് തുടങ്ങി വിവിധ സേവനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഇവിടെ ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.