മലപ്പുറത്തെ ജനങ്ങളെ മാവോയിസ്റ്റുകള്‍ ആക്കരുതെന്ന് ലീഗ് കൗണ്‍സിലര്‍

മലപ്പുറത്തെ ജനങ്ങളെ മാവോയിസ്റ്റുകള്‍ ആക്കരുതെന്ന് ലീഗ് കൗണ്‍സിലര്‍

മലപ്പുറം: നഗരസഭയിലെ ജനങ്ങള്‍ മാവോയിസ്റ്റ് രീതിയില്‍ അക്രമം നടത്തിയാല്‍ അവരെ കുറ്റം പറയാനാവില്ലെന്ന് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍. വീട് നിര്‍മിക്കാനായി അനുമതി ചോദിക്കുമ്പോള്‍ നല്‍കാതിരിക്കുകയും മുതലാളിമാര്‍ക്ക് അനുമതി ലഭിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായാല്‍ ജനങ്ങള്‍ മാവോയിസ്റ്റ് സമര രീതിയിലേക്ക് തിരിയേണ്ടി വരുമെന്നും കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

വീട് നിര്‍മിക്കാന്‍ അനുമതി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് അനുമതി ലഭിക്കുന്നില്ലെന്ന് സി.കെ അബ്ദല്‍ ജലീല്‍ കൗണ്‍സില്‍ യോഗത്തില്‍ പരാതി ഉന്നയിച്ചപ്പോഴാണ് ഹാരിസ് ആമിയന്‍ ഇക്കാര്യം പറഞ്ഞത്. വയലാണെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയാണെന്നും എന്നാല്‍ പറയടക്കമുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കാനാണ് അനുമതി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് പാവങ്ങള്‍ അനുമതി നല്‍കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ല. എന്നാല്‍ മുതലാളിമാര്‍ കോടതി വഴിയും സ്വാധീനം ചെലുത്തിയും വലിയ ബില്‍ഡിങ് അടക്കമുള്ളവ പാടം നികത്തി നിര്‍മിക്കുന്നു. ഇതിനെതിരെ നഗരസഭ കോടതിയില്‍ പോകണമെന്നും ഹാരിസ് ആമിയന്‍ ആവശ്യപ്പെട്ടു.

 

Sharing is caring!