ഒറ്റ ലാബില്‍ നിന്ന് പരിശോധിക്കണമെന്ന നിബന്ധന; ഡോക്ടര്‍ക്കെതിരെ നഗരസഭ

ഒറ്റ ലാബില്‍ നിന്ന് പരിശോധിക്കണമെന്ന നിബന്ധന; ഡോക്ടര്‍ക്കെതിരെ നഗരസഭ

മലപ്പുറം: പ്രത്യേക ലാബില്‍ നിന്നും ടെസ്റ്റുകള്‍ നടത്തിയാലെ പരിശോധിക്കൂ എന്ന് മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സൂരജിനെതിരെ ഇന്ന് നടന്ന നഗരസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നത്.  നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ കെ.വി ശശികുമാറാണ് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് യോഗ ശേഷം കൗണ്‍സിലര്‍മാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും വിവരമറിഞ്ഞ് ഡോക്ടര്‍ അവിടെ നിന്നും സ്ഥലം കാലിയാക്കിയിരുന്നു.

മേല്‍മുറിയില്‍ നിന്നുള്ള കൗണ്‍സിലര്‍ പുള്ളിയില്‍ ഹാജറയുടെ ഭര്‍ത്താവ് മുഹമ്മദ് ഇന്ന് രാവിലെ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയരുന്നു. അദ്ദേഹത്തിനും ഒരു പ്രത്യേക ലാബിന്റെ പേരില്‍ കുറിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ അദ്ദേഹം മറ്റൊരു ലാബില്‍ നിന്നും പരിശോധിച്ചു. ഈ ഫലം സ്വീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ഡോക്ടര്‍.

വിഷയം കൗണ്‍സിലില്‍ ചര്‍ച്ചയാവുകയും യോഗ ശേഷം പ്രതിപക്ഷ കൗണ്‍സിലര്‍മാരെല്ലാം ആശുപത്രിയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ ഡോക്ടറെ കാണാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍ക്കെതിരെ മുമ്പും വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

വിഷയം കൗണ്‍സിലില്‍ ഉന്നിയിച്ചപ്പോള്‍ സംഘടനാ തലത്തില്‍ നടപടിയെടുക്കാന്‍ ലീഗ് കൗണ്‍സിലര്‍ ആവശ്യപ്പെട്ടത് ബഹളത്തിനിടയാക്കി. പരി അബ്ദുല്‍ മജീദാണ് ഡോക്ടര്‍ ഇടതു യൂനിയന്‍ പ്രവര്‍ത്തകനാണെന്നും സംഘടനാ തലത്തില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടത്. സംഘടനാ തലത്തിലുള്ള നടപടിയെടുക്കാന്‍ കൗണ്‍സിലില്‍ ഉന്നയിക്കേണ്ട ആവശ്യമില്ലെന്നും പ്രതിപക്ഷം ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വിഷയത്തില്‍ ഡോക്ടറോട് വിശദീകരണം ചോദിക്കാമെന്ന് ചെയര്‍പേഴ്‌സസന്‍ സി.എച്ച്. ജമീല യോഗത്തില്‍ അറിയിച്ചു.

Sharing is caring!