പരപ്പനങ്ങാടിയില് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താനുള്ള കാരണത്തെ കുറിച്ച് പ്രതി

പരപ്പനങ്ങാടി : പരപ്പനങ്ങാടി അഞ്ചപുരയിലെ അറവ് ശാലയില് കോഴിക്കോട് നരിക്കുനി സ്വദേശി റഹീന (30) യെ കഴുത്തറുത്ത് കൊലപെടുത്തിയ കേസില് അറസ്റ്റിലായ ഭര്ത്താവ് പഴയകത്ത് നജ്ബുദ്ധീനെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ പ്രതിയെ 28 വരെ പോലീസ് കസ്റ്റഡിയില് വിട്ടിരുന്നു. തുടര്ന്നാണ് നജ്ബുദ്ധീനെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഉച്ചക്ക് 12. മണിയോടെ താനൂര് സി.ഐ അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി അഞ്ചപ്പുരയിലെ അറവുശാലയിലെത്തിയത്. കൊല ചെയ്യാനുണ്ടായ കാരണങ്ങളും കൊലചെയ്ത രീതികളും പ്രതി പോലീസിന് വിശദീകരിച്ചു. തുടര്ന്ന് കൊലക്കുപയോഗിച്ച കത്തി ഉപേക്ഷിച്ച സ്ഥലത്തെത്തിച്ച് കത്തിയും കണ്ടെടുത്തു. പിന്നീട് പ്രതിയുടെ കടയിലും വീട്ടിലും കൊണ്ടുപോയി. ഭര്ത്താവിനുണ്ടായ സംശയമാണ് ഭാര്യയെ ഇയാള് കഴുത്തറുത്ത് കൊലപെടുത്തിയത്. പ്രതി നജ്ബുദ്ധീന് എങ്ങോട്ടെല്ലാം പോകുന്നുവെന്നും ആരോടെല്ലാം സംസാരിക്കുന്നുവെന്നുതുമടക്കം എല്ലാ വിവരങ്ങളും റഹീനയെ ആരോ ഫോണ്ചെയ്ത് അറിയുന്നുണ്ടെന്നുമുള്ള ഭര്ത്താവ് നജ്മുദ്ധീന്റെ സംശയത്തിന്റെ പേരില് ഇവര് തമ്മില് തര്ക്കങ്ങള് പതിവായിരുന്നു.
ഈ സിം മറ്റാരോ വാങ്ങികൊടുത്തതാണെന്നും ഇതുവഴി നജ്മുദ്ധീന്റെ രണ്ടാം ഭാര്യയുടെ വീട്ടില് നടക്കുന്ന വിവരങ്ങള് അടക്കം അയാള് റഹീനയെ അറിയിക്കുന്നുണ്ടെന്നും ഇയാള് സംശയിച്ചു. ഭാര്യ മറ്റുള്ളവരോട് സംസാരിക്കുന്നതോ ഫോണ് ചെയ്യുന്നതോ ഇയാള്ക്ക് ഇഷ്ടമല്ലായിരുന്നു. കൊല നടന്നതിന്റെ തലേദിവസം റഹീനയുടെ ഫോണിന്റെ സിം നജ്മുദ്ധീന് ആവശ്യപ്പെട്ടെങ്കിലും അത് നല്കാന് അവര് തയ്യാറായില്ല. ഇതേതുടര്ന്ന് ഇരുവരും തമ്മില് വീണ്ടും വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു.
അന്ന് രാത്രി 2 മണിക്ക് പ്രതി നജ്ബുദ്ധീന് കല്യാണ ആവശ്യത്തിന് മാംസം കൊടുക്കേണ്ടതുളളതിനാലും ജോലിക്കാരെ വിളിച്ചിട്ട് ഫോണ് എടുക്കുന്നില്ലെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടില് നിന്നും അഞ്ചപ്പുരയിലെ അറവ് ശാലയില് എത്തിച്ചു. അറവുശാലയില് വെച്ച് വീണ്ടും സിം കാര്ഡ് വാങ്ങി നല്കിയതാരെന്നും അത് ആവശ്യപ്പെടുകയും തര്ക്കമുണ്ടായി. ഇത് പറയാന് വിസമ്മതിച്ചു. എന്നെ കൊന്നാലും താന് പറയില്ലെന്നറിയിച്ച ഭാര്യ റഹീനയെ നേരത്തെ കരുതി വെച്ച കത്തിയെടുത്ത കഴുത്തറുത്ത് കൊല്ലുകയായിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.