വായനാ മാസാചരണത്തിന് സമാപനം

വായനാ മാസാചരണത്തിന് സമാപനം

പൂക്കോട്ടുംപാടം: വായാനാ മാസാചരണത്തിന്റെ ഭാഗമായി പൂക്കോട്ടുംപാടം ഗുഡ് വില്‍ ഇംഗ്ലീഷ് സ്‌കൂള്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ സമാപിച്ചു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. ശംഖൊലി, മാരിവില്ല്, പെല്‍റ്റാസ്, എക്സ്റ്റസി, സിന്‍ഡ്‌ലെറ്റ് എന്നീ മാഗസിനുകള്‍ എഡിറ്റര്‍മാരായ ക കാവ്യ, ടി കെ ഷിദ, എസ് അപര്‍ണ, ജിഷാന, ജമാല്‍, പി ടി മുബഷിറ എന്നിവര്‍ക്ക് കൈമാറി.

ജിഷ്മ മുരളിയുടെ അക്ഷരമാല പാട്ട്, പേര്‍സിസ് ഏലിയാമ്മ മാത്യു, എ അലിയ എന്നിവരുടെ പുസ്‌കക നിരൂപണം എന്നിവയും ഉണ്ടായിരുന്നു. സി ബി എസ് ഇ സഹോദയ സകൂള്‍ കോംപ്ലക്‌സ് മലപ്പുറം യൂണിറ്റ് പ്രസിഡന്റ് ംെ അബ്ദുല്‍ നാസര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി കെ ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പള്‍ നിഷ സുധാകര്‍ സമ്മാനങ്ങള്‍ ബഷീര്‍ സാഹിത്യ ക്വിസിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചെയര്‍മാന്‍ കെ കുഞ്ഞിമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ടീച്ചര്‍മാരായ ആര്‍ വൈഷ്ണവി, സി ജെ ഉന്നതി കലാമണ്ഡലം ഉദയഭാനു, വിദ്യാര്‍ഥി പ്രതിനിധി ടി മുഹമ്മദ് അര്‍ഷാദ്, പി ടി മുബഷീറ, എം എ ഗായത്രി എന്നിവര്‍ പങ്കെടുത്തു.

Sharing is caring!