മലപ്പുറത്ത് നിന്ന് പുതിയ ബോളിവുഡ് ഗായിക
മലപ്പുറം: ഇന്ത്യയിലെ സംഗീതാസ്വാദകരുടെ മനം കവര്ന്ന് പാടുന്ന കേരളത്തിന്റെ കൊച്ചു ഗായികയായ മലപ്പുറത്തുകാരിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് സംഗീത ലോകം. ലോക പ്രശസ്ത സംഗീതജ്ഞനായ ഹിമേഷ് രേഷ്മിയയുടെ ബോളിവുഡ് സിനിമയില് പാടാന് അവസരം ലഭിച്ചതോടെ ഈ ചിത്രം റിലീസ് ചെയ്യുന്നത് പതിനൊന്നുകാരിയുടെ ജീവിതത്തില് വഴിത്തിരിവാകും. തിരൂര് താനാളൂരിലെ അജിന് ബാബുവിന്റെയും ഫാസിലയുടെയും മകളായ യുംന അജിന് ആണ് ഇന്ത്യന് സംഗീത ലോകത്തേക്ക് ബാല്യ ദശയില്ത്തന്നെ പിച്ചവച്ചു കയറിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ സംഗീതറി യാ ലിറ്റി ഷോആയ സി.ടി.വി.യുടെ സരിഗമപ യില് പ്രശസ്ത സംഗീതജ്ഞരുടെ അരുമയായിത്തീര്ന്ന് തകര്പ്പന് പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കുകയാണ് ഈ മിടുക്കി. തൃപ്രങ്ങോട് ചെറിയ പരപ്പൂരിലെ ഇഖ്റ ഇംഗ്ലീഷ് മീഡിയം സ്കൂളില് അഞ്ചാം തരത്തില് പഠിച്ചു കൊണ്ടിരിക്കുകയാണ് ഈ കൊച്ചു പ്രതിഭ. കര്ണ്ണാടക സംഗീതത്തിന്റെ പ്രാരംഭ പാഠങ്ങള് അഭ്യസിച്ചതല്ലാതെ സംഗീതവുമായി ഒരു ബന്ധവുമില്ലാത്ത ഈ കുട്ടി അപ്രതീക്ഷിതമായി സംഗീത ലോകത്ത് സാന്നിദ്ധ്യമായത് വിധാതാവിന്റെ വിധിയെന്നാണ് സംഗീതാസ്വാദകരുടെ വിലയിരുത്തല്.
ഹിന്ദി ടെലിവിഷന് ചാനലില് നിന്നാണ് സി.ടി.വി.യുടെ റിയാലിറ്റി ഷോയില് ഓഡിയേഷന് നടക്കുന്ന പരസ്യം കണ്ടത്. വെറുതെ അപേക്ഷിച്ചു നോക്കായ താണ്.വൈകാതെ മറുപടിയും വന്നു. ഓഡിയേഷന് മുംബൈയില് എത്തണം. കൊണ്ടു പോകാന് ആരുമില്ല. കുവൈറ്റില് ജോലിയുള്ള ബാപ്പ ഈ വിവരമറിഞ്ഞ് നാട്ടിലെത്തി. യാഥാസ്ഥിതികരായ ബന്ധുക്കളുടെ എതിര്പ്പുവകവെക്കാതെ മകളേയുമായി മുംബൈയിലെത്തി. മത്സരത്തില് ആകെ പതിനഞ്ചു പേരെയാണ് തെരഞ്ഞെടുക്കുന്നത്. ഓഡിയേഷന് എത്തിയത് ഒരു ലക്ഷം പേരാണ്.കേരളത്തില് നിന്നും യും ന അജിന് മാത്രമെയുള്ളൂ. തെരഞ്ഞെടുക്കപ്പെട്ട 15 പേരില് ഒരാള് യു ന യും ഉള്പ്പെട്ടു.കഴിഞ്ഞ ആറുമാസമാമായി മത്സരം നടക്കുന്നുണ്ട്. ഫൈനലില് ആറ് പേരാണ് അവശേഷിക്കുന്നത്.ഇതില് ഒരാള് ഷംനയാണ്.
ഈ കൊച്ചു ഗായികയുടെ സ്വരമാധുരി വിധികര്ത്താക്കളില് ഒരാളായ ഹിമേഷ് രേഷ്മിയക്ക് ഏറെ ഇഷ്ടമായി.ഇത് മത്സരത്തിനിടെ ബോളിവുഡ് സിനിമയില് പാടാന് വസരമൊരുങ്ങുകയായിരുന്നു.ഇന്ത്യയിലെ പ്രമുഖ പ്ലേ ബാക്ക് സിങ്ങര്മാരായ ജാവേദ് അലി, നേഹ കക്കര് ,സംഗീത സംവിധായകനും നടനുമായ ഹിമേഷ് രേഷ്മിയ ഉള്പ്പെടെ 30 അംഗ ജൂറിയാണ് മത്സരം വിലയിരുത്തുന്നത്. ഫൈനല് റൗണ്ടില് മത്സരിക്കാന് ഇന്ന് ബാപ്പയോടൊപ്പം യും ന അജിന് മുംബയിലേക്ക് തിരിക്കും. ഫ്ലാറ്റുകളോലക്ഷങ്ങളോ അല്ല സംഗീത ലോകത്തെ അനന്തമായ സാദ്ധ്യത ക ളാ ണ് ടെലിവിഷന് മത്സരാര്ത്ഥികളുടെ മുന്നില് വെക്കുന്നത്.
നല്ല ഒരു ഗായികയായി ഉയരണമെന്ന് ആഗ്രഹിക്കുന്ന യുംന അജിനെ മന്ത്രി കെ.ടി.ജലീല്, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. എന്നിവര് നേരിട്ട് അഭിനന്ദിച്ചു. എ.ആര്.റഹ്മാന്, പ്രശസ്ത സിനിമാ താരങ്ങളായ അനില് കപൂര്, സല്മാന് ഖാന് , അക്ഷയ് ഖന്ന, കത്രീന കൈഫ്, രണ്ബീര് കപൂര് തുടങ്ങിയ വരു കേരളത്തിന്റെ അഭിമാനത്തെ പ്രശംസിച്ചവരില് ഉള്പ്പെടുന്നു.
RECENT NEWS
സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്ന്ന അഭിഭാഷകന് കപില് സിബലുമായി മുസ്ലിം ലീഗ് എംപിമാര് ചര്ച്ച നടത്തി. പാര്ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര് പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]