അര്ജന്റീനയുടെ ലോകകപ്പ് പ്രവേശനം എളുപ്പമായേക്കും

ബ്യൂണസ് ഐറീസ്: അര്ജന്റീനയുടെ ആരാധാകര്ക്കൊരു സന്തോഷ വാര്ത്ത. അടുത്ത ലോകകപ്പിലേക്ക് ടീമിന്റെ യോഗ്യത എളുപ്പമാവാന് വഴിതെളിയുന്നു. ലാറ്റിനമേരിക്കന് പോയന്റ് പട്ടികയില് ചിലിയുടെ പിറകിലായി അഞ്ചാം സ്ഥാനത്തുള്ള അര്ജന്റീനക്ക് ഒരു സ്ഥാനം മുന്നോട്ട് കയറാന് അവസരമുണ്ടായേക്കുമെന്ന് റിപ്പോര്ട്ട്. അര്ജന്റീനന് പത്രമായ ലാ നാസിയോന് ആണ് ഇതു സംബന്ധിച്ച വാര്ത്ത റിപ്പോര്ട്ട് ചെയതത്. ചിലി-ബൊളീവിയ മത്സരത്തില് ചിലിക്ക് ലഭിച്ച രണ്ട് പോയന്റുകള് റദ്ദാക്കിയേക്കുമെന്നും അങ്ങനെ അര്ജന്റീനക്ക് നാലാം സ്ഥാനത്ത് എത്താനാവുമെന്നും റിപ്പോര്ട്ടില് പറയുന്നു.
യോഗ്യതാ മത്സരത്തില് ബൊളീവിയന് താരം കളിക്കാരനായ നെല്സണ് കബ്രെറ ഇക്വഡോറിനെതിരെയും ചിലിക്കെതിരെയും കളിച്ചിരുന്നു. ചിലിക്കെതിരായ മത്സരം ഗോളുകളില്ലാതെ സമനിലയിലയില് പിരിഞ്ഞപ്പോള് ഇക്വഡോറിനെതിരെ ബൊളീവിയ ജയിക്കുകയും ചെയ്തു. കബ്രെറ പരാഗ്വന് പൗരനാണെന്നും ബൊളീവിയക്ക് കളിക്കാനവില്ലെന്നും കാണിച്ച് ചിലിയും പരാഗ്വയും ഫിഫക്ക പരാതി നല്കുകയായിരുന്നു. ബൊളീവിയ കളിച്ച രണ്ട് കളികളിലും എതിര് ടീമിനെ വിജയികളായി പ്രഖ്യാപിച്ചു. ഇങ്ങനെ അധികം ലഭിച്ച രണ്ട് പോയന്റിലാണ് ചിലി അര്ജന്റീനയെ പിന്തള്ളിയത്. ഈ പോയന്റ് റദ്ദാക്കുമെന്നാണ് വാര്ത്തയില് പറയുന്നത്.
ചിലിയുടെ രണ്ട് പോയന്റ് റദ്ദാക്കുകയാണെങ്കില് അര്ജന്റീനയുടെ ലോകകപ്പ് പ്രവേശനം എളുപ്പമാവും. മലപ്പുറത്തെ ഫുട്ബോള് ആരാധകരുടെ ഇഷ്ട ടീമാണ് അര്ജന്റീന.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]