കരിപ്പൂരില്‍ സര്‍ണം കൈമാറുന്നതിനിടെ മൂന്ന് യാത്രക്കാര്‍ പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ചു 91 ലക്ഷം രൂപയുടെ സ്വര്‍ണം കൈമാറുന്നതിനിടയില്‍ മൂന്ന് യാത്രക്കാര്‍ പിടിയിലായി. വിമാനത്തവളത്തിലെ ശൗചാലയത്തില്‍ നിന്ന് കൈമാറാന്‍ ശ്രമിച്ച 3.116 കിലോ സ്വര്‍ണ ഡി.ആര്.ഐ സംഘം പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട്, മീഞ്ചന്ത ആര്‍ട്സ് കോളേജിന് സമീപം, അയനിക്കല്‍ വീട്ടില്‍ അരീക്കാടന്‍ ഹാസിര്‍, കട്ടിപ്പാറ കോലിക്കല്‍ തോട്ടത്തില്‍വീട്ടില്‍ മുഹമ്മദ് സുഹൈല്‍, മാങ്കാവ് കുഞ്ഞിക്കോയ റോഡില്‍ പി.ടി. ഹൗസില്‍ പുതിയ തോപ്പിലകം മംനൂന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. വിമാനത്താവള അഭ്യന്തര ടെര്‍മിനലിലെ ടോയ്ലറ്റില് വെച്ച് സ്വര്‍ണം കൈമാറുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.