പോലീസ് റബീയുള്ളയുടെ മൊഴിയെടുക്കും
മലപ്പുറം: പ്രവാസി വ്യവസായി കെ.ടി റബീയുള്ളയുടെ മൊഴിയെടുക്കാന്‍ പോലീസ്. റബീയുള്ളയുടെ ഈസ്റ്റ് കോഡൂരിലെ വിട്ടീല്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ റബീയുള്ളക്കു പറയാനുള്ളതു കൂടി അറഞ്ഞുകഴിഞ്ഞാലെ കേസിന്റെ ഗതി നിര്ണയിക്കാനാകൂവെന്ന നിലപാടിലാണു പോലീസ്. നിലവില്‍ അസുഖത്തിനു ചികിത്സയില്‍ കഴിയുന്ന റബീയുള്ളയുടെ മൊഴിയെടുക്കാന്‍ അദ്ദേഹത്തെ ചികി്ത്സിക്കുന്ന ഡോക്ടറുടെ അനുമതി തേടുമെന്നു അന്വേഷണ ചുമതലയുള്ള മലപ്പുറം ഡി.വൈ.എസ്.പി: ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. അതേ സമയം കേസില്‍ പിടിയിലായവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും പരിഗണിക്കും. ഇന്നു പരിഗണിക്കാനിരുന്ന കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ അവധിയായതിനെ തുടര്‍ന്നാണ് ജാമ്യ ഹര്‍ജി നാളേക്കു മാറ്റുകയായിരുന്നു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]