ഇന്ത്യയില്‍ ആദ്യം; കാവനൂര്‍ വില്ലേജ് ചരിത്രം രചിച്ചു

കാവനൂര്‍: ഏറനാട് മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പി. കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞു. കാവനൂര്‍ വില്ലേജ് ഓഫീസ് ഹൈടെക് ഓഫീസ് ആക്കി മാറ്റിയതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ കാര്യക്ഷമമായ സേവനം ലഭിക്കുന്നതിന് ആധുനിക സാങ്കേതി വിദ്യകളുടെ ഉപയോഗം സഹായകമാകും. ഉദ്യാഗസ്ഥരുടെ ജോലി ഭാരം ലഘൂകരിക്കാനും ഇതിലൂടെ സാധിക്കുമെന്നും എം എല്‍ എ പറഞ്ഞു.
ഇ-വില്ലേജിന്റെയും സേവാകേന്ദ്രങ്ങളുടെയും ഉദ്ഘാടനം ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വ്വഹിച്ചു. കാവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വിദ്യാവദി അധ്യക്ഷയായി. അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഇസ്മായില്‍ മുത്തേടം, അഡ്വ. പി.വി. മനാഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. സുബൈദ, കാവനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഹാജി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി. അബ്ദുല്‍ കരീം, തഹസില്‍ദാര്‍ പി. സുരേഷ്, അഡീഷണല്‍ തഹസില്‍ദാര്‍ കെ. ദേവകി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS

മന്ത്രവാദത്തിന്റെ മറവില് സ്വര്ണ്ണത്തട്ടിപ്പ്: പരപ്പനങ്ങാടിയില് വ്യാജ സിദ്ധന് അറസ്റ്റില്
മന്ത്രവാദത്തിന്റെ മറവില് സ്വര്ണ്ണത്തട്ടിപ്പ് നടത്തി വന്നവ്യാജ സിദ്ധന് അറസ്റ്റിലായി. തിരൂര് പുറത്തൂര് പുതുപ്പള്ളിയില് പാലക്ക വളപ്പില് വീട്ടില് എന്തീന് മകന് ഷിഹാബുദ്ദീന് (37) നെ പോലീസ് അറസ്റ്റ് ചെയ്തത്