പറവണ്ണയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം

പറവണ്ണയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം

തിരൂര്‍: തിരൂര്‍ പറവണ്ണയില്‍ സി.പി.എം പ്രവര്‍ത്തകനെ ലീഗ് പ്രവര്‍ത്തകര്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം.പ്രവര്‍ത്തകനെ കാര്‍ ഇടിച്ച് തെറിപ്പിച്ച ശേഷമാണു വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. പറവണ്ണ ആലിന്‍ചുവട്ടിലാണ് സംഭവം.

ഗുരുതരമായി പരുക്കേറ്റ ഉണ്ണിയാല്‍ സ്വദേശി കിണറ്റിങ്ങല്‍ അഫ്‌സലിനെ (അക്കു – 28) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.15ഓടെയാണു സംഭവം. കൂലിപ്പണിക്കാരനായ അഫ്‌സല്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്നാലെ വന്ന കാര്‍ വിജന പ്രദേശത്തു വച്ച് ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ഇ ടി യു ടെ ആഘാതത്തില്‍ തെറിച്ചുവീണ അഫ്‌സലിനെ അവിടെ കാത്തു നിന്നിരുന്ന ഒരു സംഘമാളുകള്‍ റോഡില്‍ നിന്നും വലിച്ചിഴച് കുറ്റിക്കാട്ടില്‍ കൊണ്ടു പോയി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.കൈകള്‍ക്കും കാലുകള്‍ക്കും ആഴത്തിലുള്ള വെട്ടേറ്റ അഫ്‌സലിന്റെ വലതുകാല്‍ അറ്റുതൂങ്ങി. സി.പി.എം-മുസ്ലീം ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശമാണ് പറവണ്ണ. സംഭവസ്ഥലത്ത് ശക്തമായ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

താനൂര്‍ മണ്ഡലത്തിലെ തീരദേശപഞ്ചായത്തുകളില്‍ സി.പി.എം, നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. താനൂര്‍ നഗരസഭ, ഒഴൂര്‍, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

 

Sharing is caring!