സീതാറാം യെച്ചൂരിക്ക് പിന്തുണയുമായി യൂത്ത് ലീഗ്
മലപ്പുറം: സീതാറം യെച്ചൂരിയെ പിന്തുണച്ചും, സി പി എമ്മിനെ വിമര്‍ശിച്ചും മുസ്ലിം യൂത്ത് ലീഗ്. സീതാറം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് ലീഗിന്റെ വിമര്‍ശനം. സി പി എം ദുരഭിമാനവും, ദുര്‍വാശിയും ഉപേക്ഷിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം ഷെയര്‍ ചെയ്ത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
ബി ജെ പിക്കെതിരായ മതേതര ചേരി ശക്തിപ്പെടുത്തുന്നതിന് ശ്രമിക്കാതെ പിന്തിരിപ്പന് സമീപനമാണ് സി പി എം സ്വീകരിക്കുന്നത്. കേവലം വാചക കസര്‍ത്തുകളില്‍ ഒതുങ്ങുകയാണ് സി പി എമ്മിന്റെ ബി ജെ പി വിരുദ്ധ പോരാട്ടം. മികച്ച പാര്‍ലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചുരിയെ പോലുള്ള ഒരാള്‍ സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തിന് ശക്തി പകരാന്‍ രാജ്യസഭയില്‍ അനിവാര്യമായ ഘട്ടത്തില്‍ അദ്ദേഹത്തെ മാറ്റി നിറുത്താന്‍ തീരുമാനിച്ച പ്രകാശ് കാരാട്ട് ചേരിയുടെ നിലപാട് സംശയാസ്പദമാണെന്നും യൂത്ത് ലീഗ് പറഞ്ഞു.
ബി ജെ പി നേതാക്കളുടെ കള്ളപ്പണത്തെക്കുറിച്ചും, കോഴയിടപാടുകളെക്കുറിച്ചും അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]