മലപ്പുറത്ത് നക്‌സല്‍ അക്രമത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

മലപ്പുറത്ത് നക്‌സല്‍ അക്രമത്തിന് സാധ്യതയെന്ന്  റിപ്പോര്‍ട്ട്

മലപ്പുറം ജില്ലയില്‍ നിക്‌സല്‍-സി.പി.ഐ മാവോയിസ്റ്റ് അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്, ജില്ലയിലെ മലയോര മേഖല കേന്ദ്രീകരിച്ചായിരിച്ചാണു അക്രമങ്ങള്‍ക്ക് സാധ്യതയെന്ന് കാണിച്ചു പോലീസിന് അതീവ ജാഗ്രതാനിര്‍ദ്ദേശം ലഭിച്ചു. നക്‌സല്‍-സി.പി.ഐ മാവോയിസ്റ്റ് വരാചരണം ആഘോഷിക്കുന്നത് ജൂലൈ 28മുതല്‍ ഓഗസ്റ്റ് മൂന്നുവരെയാണ്. ഈ കാലയളവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അക്രമത്തിന് സാധ്യത മലപ്പുറം ജില്ലയിലാണെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയപ്പ്. കഴിഞ്ഞ വര്‍ഷം നിലമ്പൂരില്‍ പോലീസ്‌കൊലപ്പെടുത്തിയ രണ്ടുമാവോയിസ്റ്റുകളുടെ മരണങ്ങള്‍ക്കുശേഷം ആദ്യമായി ആചരിക്കുന്ന മാവോയിസ്റ്റ് വരാചരണത്തില്‍ ഇതെ മേഖലയില്‍ അക്രമം നടത്താനള്ള സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു പോലീസിനു ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

 

 

Sharing is caring!