ദിലീപിന്റെ മാനേജര്‍ ഒളിവില്‍ കഴിയുന്നത് നിലമ്പൂരിലോ?

നിലമ്പൂര്‍: നടിയെ അക്രമിച്ച കേസിലെ പ്രതിയായ സിനിമാ താരം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍ കഴിയുന്നത് നിലമ്പൂരിന് സമീപമെന്ന് സൂചന. അപ്പുണ്ണിയെ തമിഴ്‌നാട് അതിര്‍ത്തിയായ ദേവാലയ്ക്ക് സമീപം കണ്ടുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്ഥലം മലപ്പുറം പോലീസിന്റെ നീരീക്ഷണത്തിലാണ്. കേസന്വേഷിക്കുന്ന പ്രത്യേക സംഘവും നിലമ്പൂര്‍ കേന്ദ്രീകരിച്ച് ക്യാംപ് ചെയ്യുന്നുണ്ട്.
കേസിലെ പ്രതികളും ദിലീപും തമ്മിലുള്ള കണ്ണിയായിരുന്നു അപ്പുണ്ണി എന്നാണ് പോലീസ് കരുതുന്നത്. അപ്പുണ്ണിയുടെ അറസ്‌റ്രോടെ കേസില്‍ നിര്‍ണായകമായ പല തെളിവുകളും ലഭിക്കുമെന്നും പോലീസ് വിചാരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അപ്പുണ്ണിയുടെ അറസ്റ്റ് നിര്‍ണായകമാണ്.
RECENT NEWS

നിയമസഭാ തെരഞ്ഞെടുപ്പില് മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്കും
മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്കാന് യു.ഡി.എഫില് ധാരണ. രണ്ടു സീറ്റുകള് വച്ചുമാറാനും സാദ്ധ്യത. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്, കണ്ണൂരിലെ കൂത്തുപറമ്പ്, തൃശൂരിലെ ചേലക്കര എന്നിവ ലീഗിന് നല്കിയേക്കും.