എസ് എസ് എഫ് കലോല്‍സവം; ഇല്ലത്ത് യൂണിറ്റിന് കിരീടം

എസ് എസ് എഫ് കലോല്‍സവം; ഇല്ലത്ത് യൂണിറ്റിന് കിരീടം

വന്നേരി: മൂന്ന് ദിനങ്ങളിലായി ആറ് വിഭാഗങ്ങളിലെ 400ഓളം പ്രതിഭകള്‍ മാറ്റുരച്ച എസ് എസ് എഫ് പെരുമ്പടപ്പ് സെക്ടര്‍ സാഹിത്യോത്സവിന് തിരശീല വീണു. ഇല്ലത്ത് യൂണിറ്റ് പെരുമ്പടപ്പ് സെക്ടര്‍ സാഹിത്യോത്സവ്’17ലെ ജേതാക്കളായി. വടക്കൂട്ട്, അയിരൂര്‍ യൂണിറ്റുകള്‍ യഥാക്രമം രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ കരസ്തമാക്കി. സെക്ടര്‍ സാഹിത്യോത്സവില്‍ അദ്യ പോയന്റ് നേടി തുടങ്ങിയ ആതിഥേയരായ വന്നേരി യൂണിറ്റ് നാലാം സ്ഥാനക്കാരയി.

ഹയര്‍സെക്കണ്ടറി മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, അറബി ഗാനം എന്നിവയില്‍ ഒന്നാം സ്ഥാനവും ക്വിസ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയ വടക്കൂട്ട് യൂണിറ്റിലെ ഇജാസ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. സെക്ടര്‍ കമ്മറ്റി ഏര്‍പ്പെടുത്തിയ ബെസ്റ്റ് യൂണിറ്റ് അവാര്‍ഡിന് ന്യൂബസാര്‍ അര്‍ഹരായി. പദ്ധതി നിര്‍വഹണം മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നല്‍കുന്നത്. മികച്ച യൂണിറ്റ് സാഹിത്യോത്സവിനുള്ള അവാര്‍ഡിന് ഇല്ലത്ത് യൂണിറ്റും മികച്ച ബ്ലോക്ക് സാഹിത്യോത്സവിനുള്ള അവാര്‍ഡിന് പുത്തന്‍പള്ളി യൂണിറ്റിലെ പാറ എ.എം.എല്‍.പി സ്‌കൂള്‍ ബ്ലോക്കും അര്‍ഹരായി.

25ാമത് പെരുമ്പടപ്പ് സെക്ടര്‍ സാഹിത്യോത്സവിന് കുഴപ്പുള്ളി ആതിഥേയത്വം വഹിക്കും. യൂണിറ്റ് ഭാരവാഹികള്‍ പതാക ഏറ്റുവാങ്ങി

സമാപന സമ്മേളനം എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റ് നൗഷാദ് സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. സെക്ടര്‍ വൈസ്.പ്രസിഡന്റ് റഫൂഫ് കുഴപ്പുള്ളി അധ്യക്ഷത വഹിച്ചു.

പൊന്നാനി ഡിവിഷന്‍ ജന.സെക്രട്ടറി ഹുസൈന്‍ അയിരൂര്‍, എസ് വൈ എസ് പെരുമ്പടപ്പ് സര്‍ക്കിള്‍ ജന.സെക്രട്ടറി ഹാരിസ് പുത്തന്‍പള്ളി, ബഷീര്‍ വടക്കൂട്ട്, അബ്ദുള്ള ഇല്ലത്ത്, ഷഹനാസ് വടക്കൂട്ട്, ഷിജാദ് വടക്കൂട്ട് തുടങ്ങിയര്‍ സംബന്ധിച്ചു. സയ്യിദ് ഫള്ല്‍ നഈമി അല്‍ജിഫ്‌രി തങ്ങള്‍ ട്രോഫി സമര്‍പ്പണം നടത്തി. സെക്ടര്‍ സാഹിത്യോത്സവ്17 കണ്‍വീനര്‍ റിയാസ് വന്നേരി സ്വാഗതവും വന്നേരി യൂണിറ്റ് വൈസ്.പ്രസിഡന്റ് നന്ദിയും പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന സാഹിത്യോത്സവ് ഉല്‍ഘാടനസംഗമത്തില്‍ എസ് വൈ എസ് മലപ്പുറം ജില്ല വൈസ്.പ്രസിഡന്റ് സയ്യിദ് സീതിക്കോയ തങ്ങള്‍ അല്‍ ബുഖാരി, എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല മഴവില്‍ ചെയര്‍മാന്‍ ശുക്കൂര്‍ അബ്ദുള്ള, പ്രമുഖ സാഹിത്യകാരന്‍ ഷബീര്‍ അണ്ടത്തോട് തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!