റബിയുള്ള കേസില് ബി ജെ പി നേതാവിന് സസ്പെന്ഷന്

മലപ്പുറം: പ്രമുഖ വ്യവസായി ഡോ കെ ടി റബിയുള്ളയെ തട്ടിക്കൊണ്ടുപോകാന് ശ്രമിച്ച കേസില് പോലീസ് പിടിയിലായ ദേശീയ ന്യൂനപക്ഷ മോര്ച്ച വൈസ് പ്രസിഡന്റ് അസ്ലം ഗുരുക്കളെ ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്തു. കര്ണാട ബി ജെ പി നേതൃത്വമാണ് അസ്ലം ഗുരുക്കള്ക്കെതിരെ നടപടിയെടുത്തത്. റബിയുള്ളയെ വീട്ടില് അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോകാന് ശ്രമിച്ചെന്ന കേസില് ഇന്ന് രാവിലെയാണ് മലപ്പുറം പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കാസര്കോട്ടെ പ്രമുഖ വ്യവസായിയും, അസ്ലം ഗുരുക്കളുമടക്കം കേസില് ഏഴു പ്രതികളാണ് ഉള്ളത്. മലപ്പുറം ഡി വൈ എസ് പി ജലീല് തോട്ടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 6.30ഓടെയാണ് ഇവര് റബിയുള്ളയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]