മകന്റെ വിവാഹം; മഅ്ദനി സുപ്രീം കോടതിയെ സമീപിക്കും

മലപ്പുറം: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനി നല്കിയ അപേക്ഷ ബാംഗലൂരു എന്‍.ഐ.എ കോടതി തള്ളിയ നടപടി ദൗര്‍ഭാഗ്യകരമാണെന്നും വിചാരണ കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പി.ഡി.പി സംസ്ഥാന ട്രഷറര്‍ റഹിം തിരൂരങ്ങാടി അറിയിച്ചു. പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ നാസര്‍ മഅ്ദനിയോട് കര്‍ണ്ണാടക സര്‍ക്കാര്‍ കാണിക്കുന്ന നീതി നിഷേധം നിന്ദ്യവും ക്രൂരവുമാണ്. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. പാര്‍ട്ടി ചെയര്‍മാന്റെ നിര്‍ദേശ പ്രകാരം 26 ന് നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റി വെച്ചതായും അദ്ദേഹം അിറയിച്ചു. ജില്ലാ പ്രസിഡന്റ് സലാം മുന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യൂസഫ് പാന്ത്ര വിഷയാവതരണം നടത്തി. വേലായുധന് വെന്നിയൂര്‍, സെക്കീര്‍ പരപ്പനങ്ങാടി, ശശി പൂവഞ്ചിന, കെ.സി അബൂബക്കര്‍, കെ.ടി കുഞ്ഞിക്കോയ, അസീസ് വെളിയങ്കോട് എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്