ഡോ റബിയുള്ളയെ തട്ടിക്കൊണ്ടു പോകാന് ശ്രമം; ബി ജെ പി നേതാവ് അറസ്റ്റില്

മലപ്പുറം: പ്രമുഖ വ്യവസായി ഡോ കെ ടി റബിയുള്ളയെ തട്ടിക്കൊണ്ടു പോകാന് ശ്രമിച്ചെന്ന് കേസില് ബി ജെ പി ന്യൂനപക്ഷ മോര്ച്ചാ നേതാവ് അറസ്റ്റില്. കേസുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ മോര്ച്ച ദേശീയ വൈസ് പ്രസിഡന്റ് ഡോ അസ്ലം ഗുരുക്കളടക്കം ഏഴു പേരെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെത്തിയ മൂന്ന് വാഹനങ്ങളും, രണ്ടു തോക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അസ്ലം ഗുരുക്കളെ കൂടാതെ ഇയാളുടെ ഗണ്മാനും കര്ണാടകയിലെ പോലീസ് ഉദ്യോഗസ്ഥനുമായ കേശവമൂര്ത്തി, മംഗളൂരു സ്വദേശികളായ രമേശ്, സുനില്കുമാര്, കാസര്കോട് സ്വദേശികളായ റിയാസ്, അര്ഷാദ്, ഉസ്മാന് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
വീട്ടില് അതിക്രമിച്ച് കയറി തട്ടിക്കൊണ്ടു പോകാന് ശ്രമിച്ചെന്ന ഡോ റബിയുള്ളയുടെ പരാതിയിലാണ് അറസ്റ്റ്. ബിസിനസ് കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നും, റബിയുള്ളയെ തട്ടിക്കൊണ്ടുപോയി വിലപേശുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും സംശയിക്കുന്നതായി പോലീസ് അറിയിച്ചു. റബിയുള്ളയുടെ വീട്ടില് അതിക്രമിച്ച് കടന്ന രക്ഷപ്പെടാന് ശ്രമിച്ച മൂന്നു പേരെ കോഴിക്കോട്, കണ്ണൂര് എന്നിവിടങ്ങളില് നിന്നാണ് പോലീസ് പിടികൂടിയത്.
RECENT NEWS

മലപ്പുറത്തിന് അവഗണന; മുഖ്യമന്ത്രി പഠിച്ച കോളേജിന് മാത്രം ബജറ്റിൽ 30 കോടി; മലപ്പുറത്തിന് പുതിയ പദ്ധതികൾ ഇല്ല
പിണറായി സർക്കാരിന്റെ തുടർച്ചയായ രണ്ടാം സമ്പൂർണ ബജറ്റിലും പരിഗണന ലഭിക്കാത്തതിൽ നിരാശയിലാണ് മലപ്പുറം.