കുഞ്ഞിന് കഴിക്കാന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ബിസ്ക്കറ്റില്‍ പുഴു

മലപ്പുറം: കുഞ്ഞിന് കഴിക്കാനായി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ബിസ്ക്കറ്റില്‍ പുഴു. പരപ്പനങ്ങാടി സ്വദേശികളായ ദമ്പതികള്‍ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ബിസ്ക്കറ്റ് പാക്കിലാണ് പുഴുവിനെ കണ്ടെത്തിയത്. പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് സ്വദേശികളായ കെ. പ്രവീണ്‍കുമാര്‍ ഭാര്യ രമാദേവി എന്നിവരാണ് ട്രെയിന്‍ യാത്രക്കിടെ കഴിഞ്ഞ ഞായറാഴ്ച ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ആറാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്ന് യൂനിബിക്ക് എന്ന പേരിലുള്ള ബിസ്ക്കറ്റ് വാങ്ങിയത്. ഒറ്റപ്പാലം ലെക്കിടിയില്‍ നിന്ന് കോയമ്പത്തൂര്‍ തൃശൂര്‍ പാസഞ്ചറില്‍ ഷൊര്‍ണൂരിലെത്തിയ ദമ്പതികള്‍ തൃശൂര്‍ കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ പരപ്പനങ്ങാടിയിലേക്ക് വരുന്നതിനിടെയാണ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ബിസ്ക്കറ്റ് വാങ്ങിയത്. ട്രെയിന്‍ യാത്രക്കിടെ തന്നെ ഒന്‍പത് മാസം പ്രായമായ കുട്ടിയ്ക്ക് ബിസ്ക്കറ്റ് നല്കിയ ദമ്പതികളും കഴിച്ചു. പിന്നീട് വീട്ടിലെത്തി തിങ്കളാഴ്ച രാവിലെയും ബാക്കിയുള്ള ബിസ്ക്കറ്റ് ഇവര്‍ കഴിച്ചു. ഇതിനിടയിലാണ് ബിസ്ക്കറ്റില്‍ പുഴുവിനെ കാണുന്നത്. പാക്കറ്റിലെ അവസാനത്തെ ബിസ്ക്കറ്റില്‍ മാറാല പോലെ കണ്ടപ്പോള്‍ വിശദമായി പരിശോധിച്ചപ്പോള്‍ പുഴുവിനെ കണ്ടെത്തുകയായിരുന്നു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]