ബൈപ്പാസിന് സ്ഥലം നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം കൈമാറി

മലപ്പുറം: മലപ്പുറം – കോട്ടപ്പടി – വലിയങ്ങാടി ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം നല്കിയവര്ക്കുള്ള നഷ്ട പരിഹാര തുക പി. ഉബൈദുള്ള എം.എല്‍.എ വിതരണം ചെയ്തു. റോഡ് കടന്നു പോകുന്ന പ്രദേശത്തെ 67 ഭൂഉടമകള്‍ക്ക് 24 കോടി രൂപയാണ് ജില്ലാ കലക്ടര്‍ അനുവദിച്ചത്. ഇതില്‍ എല്ലാവിധ രേഖകളും ഹാജരാക്കിയ 31 സ്ഥല ഉടമകള്‍ക്ക് 9.51 കോടി രൂപ വിതരണം ചെയ്തു. രേഖകള്‍ ഹാജരാക്കാത്ത 36 ഭൂ ഉടമകള്‍ക്ക് നല്‍കാനുള്ള 14.4 കോടി രൂപ മഞ്ചേരി അഡീഷണല്‍ സെക്ഷന്‍ ജില്ലാ കോടതിയില്‍ കെട്ടിവെക്കും.
ഭുമി വിട്ടു നല്‍കാതെ കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഹൈക്കോടതിയുടെ തീര്‍പ്പനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത മീണ, ഡപ്യുട്ടികലക്ടര്‍ വി.രാമചന്ദ്രന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുല്‍ മജീദ്, റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ ഗിരീഷ് എസ്.തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS

നോമ്പ് തുറക്കാൻ പോകുന്നതിനിടെ ബൈക്കപകടം, മഞ്ചേരിയിൽ വിദ്യാർഥി മരണപ്പെട്ടു
മഞ്ചേരി: നോമ്പ് തുറക്കാനായി പോകുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരണപ്പെട്ടു. ജസീല ജംഗ്ഷനിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. പാലക്കുളം ഹിൽടോപ്പിൽ താമസിക്കുന്ന ലിയാഖത്ത് അലിയുടെ മകൻ ജൽസ് (22) ആണ് മരണപ്പെട്ടത്. മലയാറ്റൂരിലേക്ക് [...]