കുളിമുറിയില്‍ പ്രസവിച്ച നവജാത ശിശു മഞ്ചേരി മെഡിക്കല്‍ കോളജില്‍വെച്ച് മരിച്ചു

കുളിമുറിയില്‍ പ്രസവിച്ച നവജാത ശിശു  മഞ്ചേരി മെഡിക്കല്‍ കോളജില്‍വെച്ച് മരിച്ചു

മലപ്പുറം: കഴിഞ്ഞ 20-ാം തിയ്യതി വീട്ടിലെ കുളിമുറിയില്‍ പ്രസവിക്കപ്പെട്ട പെണ്‍കുഞ്ഞ് മരിച്ചു. ഇരുമ്പുഴി കളമുടുക്ക് മഹേഷിന്റെ ഭാര്യ ശോഭനയുടെ കുഞ്ഞാണ് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ മഞ്ചേരി പോലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Sharing is caring!