ലീഗ് എം.എല്‍.എമാര്‍ മലപ്പുറം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

ലീഗ് എം.എല്‍.എമാര്‍ മലപ്പുറം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

മലപ്പുറം: മലപ്പുറത്തെ എം.എസ്.എഫ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മലപ്പുറത്തെ ലീഗ് എം.എല്‍.എമാര്‍ മലപ്പുറം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു മലപ്പുറം കലക്‌ട്രേറ്റിലേക്കു ഇന്നു രാവിലെ നടത്തിയ മാര്‍ച്ചിനിടയില്‍ പോലീസ് കിരാതമായാണു പെരുമാറിയതെന്നും കസ്റ്റഡിയിലെടുത്ത എം.എസ്.എഫ് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

അതോടൊപ്പം മലപ്പുറം ജില്ലക്കു ആവശ്യമായ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും എം.എല്‍.എമാര്‍ മുന്നറിയിപ്പ് നല്‍കി. വൈകിട്ടു 5.30ഓടെയാണു എം.എല്‍്.എമാരും എം.എസ.എഫ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മലപ്പുറം പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കാനെത്തിയത്. എം.എല്‍.എമാരായ പി. ഉബൈദുള്ള, പി. ഹമീദ് മാസ്റ്റര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എം. ഉമ്മര്‍, പി.വി ഇബ്രാഹീം എന്നീ എം.എല്‍്.എമാരോടൊപ്പം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. യു.എ ലത്തീഫും സമര രംഗത്തുണ്ടായിരുന്നു.

മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ കലക്‌ട്രേറ്റിലേക്കു മാര്‍ച്ച് നടത്തിയത്.
മലപ്പുറം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത സംഘര്‍ഷമാണു ഇന്നുണ്ടായത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ വന്‍സംഘര്‍ഷമാണുണ്ടായത്്. 30പ്രവര്‍ത്തകരെ പരുക്കുകളോട് മലപ്പുറത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏഴുപോലീസുകാര്‍ക്കും പരുക്കേറ്റിരുന്നു.

 

Sharing is caring!