എം.എസ്.എഫ് മാര്‍ച്ചില്‍ മലപ്പുറത്ത്’ ചോരക്കളി

എം.എസ്.എഫ് മാര്‍ച്ചില്‍ മലപ്പുറത്ത്’ ചോരക്കളി

 

മലപ്പുറം: മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ ചോരക്കളി. മലപ്പുറം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത സംഘര്‍ഷമാണു ഇന്നുണ്ടായത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ വന്‍സംഘര്‍ഷമാണുണ്ടായത്്. നിരവധി പ്രവര്‍ത്തകരെ പരുക്കുകളോട് മലപ്പുറത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ച് തുടങ്ങുന്നതിനു മുമ്പുതന്നെ കലക്‌ട്രേറ്റിനു മുന്നില്‍ പോലീസ് ബാരിക്കേടുകള്‍ തീര്‍ത്തിരുന്നു. പ്രവര്‍ത്തകര്‍ ഏറെ സമയം ബാരക്കേടുകള്‍ക്കു മുകളില്‍ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു. ഇതിനിടയില്‍ ചില പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതോടെയാണു പോലീസ് ലാത്തിവീശിയയത്. ആദ്യം പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്നും കല്ലേറുവന്നതോടെ പോലീസ് കൂട്ടാമായെത്തി ലാത്തിവീശി. റോഡില്‍വീണുകിടക്കുന്ന പ്രവര്‍ത്തകരെയടക്കം പോലീസ് വളഞ്ഞിട്ടു തല്ലി, എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസിനടക്കം പരുക്കേറ്റു. വിദ്യാര്‍ഥികള്‍ക്ക് അനുപാതികമായി ജില്ലയില്‍ പ്ലസ് വണ്‍സീറ്റ് വര്‍ധിപ്പക്കണമെന്നാവശ്യപ്പെട്ടു എം.എസ്.എഫ് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണു മലപ്പുറത്തു കലക്‌ട്രേറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്.

 

Sharing is caring!