ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ  കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് പിടിയില്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ യുവതിയെ അതിദാരുണമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. സംഭവത്തെ തുടര്‍ന്നു ഒളിവിലായിരുന്ന നജ്മുദ്ദീനെ ചെമ്മാട് പതിനാറുങ്ങലില്‍വെച്ചാണു പോലീസ് പിടികൂടിയത്. പരപ്പനങ്ങാടി സ്വദേശി പഴയകത്ത് നജ്ബുദ്ധീന്‍ എന്ന ബാബുവിന്റെ ഭാര്യ കോഴിക്കോട് നരിക്കുനി കൂട്ടും പൂരി ലക്ഷം വീട്ടിലെ റഹീമിന്റെ മകള്‍ റഹീന(30)യെയാണു കഴിഞ്ഞ ദിവസം അഞ്ചപ്പുര പഴയമാര്‍ക്കറ്റിലെ അറവുശാലയില്‍വെച്ചു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മാംസവ്യാപാരിയായ ഭര്‍ത്താവ് നജ്മുദ്ദീന്‍ എന്ന ബാബുവിന്റെ അഞ്ചപ്പുര പഴയമാര്‍ക്കറ്റിലെ അറവുശാലക്കകത്താണ് മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
പുലര്‍ച്ചെ രണ്ട് മണിയോടെ അറവ് ശാലയില്‍ സഹായിക്കാനാണെന്ന് പറഞ്ഞ് ബാബു ഭാര്യയെ ഇവര്‍താമസിക്കുന്ന പരപ്പനങ്ങാടി പരപ്പില്‍ റോഡിലെ വാടക വീട്ടില്‍ നിന്ന് വിളിച്ച് കൊണ്ടുപോകുകയായിരുന്നെന്ന് പറയപ്പെടുന്നു.

ബാബുവിന് രണ്ട് ഭാര്യമാരാണുള്ളത് . റഹീന ആദ്യഭാര്യയാണ്. പതിമുന്നുവയസുകാരി നാജിയ ഫര്‍ഹാനയും എട്ടു വയസ്സുള്ള നജീബും മക്കളാണ്. മാതാവ്: സുബൈദ, സഹോദരി റിസാന .മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സെയ്തലവി കടവത്ത്, ഹനീഫ കൊടപ്പാളി, നൗഫല്‍ ഇല്യന്‍, കെ. സി അലിക്കുട്ടിഎന്നിവരുടെ സാനിധ്യത്തില്‍ താനൂര്‍ സിഐ അലവി, പരപ്പനങ്ങാടി എസ് ഐ ഷമീര്‍ എന്നിവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി.വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌കോഡും പരിശോധന നടത്തി. ബാബുവിനെ പിടികൂടാന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സേവനമാവശ്യപെട്ടിരുന്നു. പിടിയിലായ ബാബുവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തിപറയാനാകില്ലെന്നും പോലീസ് പറഞ്ഞു.

Sharing is caring!