സി ബി എസ് ഇ കായിക വിദ്യാഭ്യാസ പഠനശിബിരം സംഘടിപ്പിച്ചു

സി ബി എസ് ഇ കായിക വിദ്യാഭ്യാസ പഠനശിബിരം സംഘടിപ്പിച്ചു

നിലമ്പൂര്‍: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളിലെ കായികാധ്യാപകർക്ക്  കായിക വിദ്യാഭ്യാസം നൈപുണ്ണ്യ വികസനത്തിന് എന്ന പ്രമേയത്തിൽ ഏകദിന പ്രവർത്യോൻമുഖ പഠനശിബിരം നടത്തി.  നിലമ്പുർ പീവീസ് മോഡൽ  സ്കൂളിൽ വെച്ച് സംഘടിപ്പിച്ച  പരിപാടി പി വി അബ്ദുൽ വഹാബ് എം പി ഉദ്ഘാടനം ചെയ്തു.  സഹോദയ   ജില്ലാ  പ്രസിഡന്റ്  എം  അബ്ദുൽ   നാസർ  അധ്യക്ഷത  വഹിച്ചു.
പീവീസ് മോഡൽ സ്കൂൾ പ്രിൻസിപ്പലും കായിക ഗവേഷണ ഗൈഡുമായ ഡോ.എ എം ആന്റണി  ശിബിരത്തിന് നേതൃത്വം നൽകി.  കായിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഗ്രയ്സ് വാലി ആർട്സ് ആന്റ് സയൻസ്  കോളേജ് കാടാമ്പുഴ പ്രിൻസിപ്പാൾ ഡോ.എ അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം  നടത്തി.  പീവീസ്  സ്കൂൾ  മാനേജർ  പി വി  അലി മുബാറക്,  കോഴിക്കോട് മെഡിക്കൽ കോളേജ് കായിക വിഭാഗം മേധാവി ഡോ.കെ പി ഹുസൈൻ, ഫാറൂഖ് ട്രയിനിങ്ങ് കോളേജ് കായിക വിഭാഗം അസോസിയേറ്റ് പ്രാഫസർ ഡോ.ഫസീൽ അഹമ്മദ് എന്നിവർ വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി
സഹോദയ വാർഷിക  അത്ലറ്റിക് ഗെയിംസ് മാനുവൽ സെക്രട്ടറിയും  പുത്തനങ്ങാടി  സെന്റ് ജോസഫ്  സ്കൂൾ  പ്രിൻസിപ്പാലുമായ  ഫാദർ  ജിബിൻ  വഴക്കാലിയിൽ   പ്രകാശനം ചെയ്‌തു.  തുടർന്ന് നടന്ന  ചർച്ചയിൽ  സഹോദയ  അത്‌ലറ്റിക്  മീറ്റ്  നവമ്പറിൽ  കോഴിക്കോട്  സർവകലാശാല  സ്റ്റേഡിയത്തിൽ  നടത്താൻ  തീരുമാനിച്ചു.  വിവിധ  വിദ്യാലയങ്ങളിലെ  കായികാദ്ധ്യാപക രായ  എൻ എം  സിജി, ബീന  വര്ഗീസ്, പിആർ  രാജേഷ്, കെ പി  ഫസലുദീൻ  എന്നിവർ  സംസാരിച്ചു.  പ്രിൻസിപ്പൽ ഡോ എ എം  ആന്റണി സ്വാഗതവും,  കോഓർഡിനേറ്റർ  ഊർമിള  പദ്മനാഭൻ നന്ദിയും  പറഞ്ഞു.   ജില്ലയിലെ വിവിധ  സിബിഎസ്ഇ  സ്കൂളൂകളിൽ നിന്നും  85 പേര് ശിൽപശാലയിൽ  പങ്കെടുത്തു.

Sharing is caring!