കൊടിഞ്ഞി ഫൈസലിന്റെ സഹോദരിമാരും ഇസ്ലാം മതം സ്വീകരിച്ചു

തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി സ്വദേശി ഫൈസലിന്റെ കുടുംബാംഗങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ രണ്ട് സഹോദരിമാരും, ഭര്‍ത്താക്കന്‍മാരും, അഞ്ച് മക്കളുമാണ് മതം മാറിയത്. ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചതായി പൊന്നാനിയിലെ മഊനത്തുല്‍ ഇസ്ലാം സഭയില്‍ രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 16നാണ് അനില്‍കുമാര്‍ എന്ന ഫൈസലിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്ന്ത്. ഭാര്യാ പിതാവിനെ കൂട്ടിക്കൊണ്ടുവരാന്‍ താനൂര്‍ റയില്‍വേ സ്റ്റേഷനിലേക്ക് സ്വന്തം ഓട്ടോയില്‍ പോയ ഫൈസലിനെ ഫറൂഖ് നഗറിലെ വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫൈസലിന്റെ മാതാവ് മകന്‍ മരിച്ച് അധികം കഴിയുന്നതിന് മുമ്പ് തന്നെ ഇസ്ലാം മതത്തിലേക്ക് മാറിയിരുന്നു. ഫൈസല്‍ കൊലപാത കേസില്‍ ആര്‍ എസ് എസ് തിരൂര്‍ കാര്യവാഹക് മഠത്തില്‍ നാരായണന്‍, ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് വിനോദ്, വിശ്വഹിന്ദ് പരിക്ഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കോട്ടശ്ശേരി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]