സക്കീര്‍ മുംബൈ എഫ്.സിയിലേക്ക്

സക്കീര്‍ മുംബൈ എഫ്.സിയിലേക്ക്

മുംബൈ: മലപ്പുറത്തിന്റെ സ്വന്തം മാനുപ്പയെന്ന എം.പി സക്കീറിനെ മുംബൈ എഫ്.സി സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയിലായിരുന്നു സക്കീര്‍. 18 ലക്ഷംരൂപയ്ക്കാണ് ഈ മധ്യനിരക്കാരനെ മുംബൈ സ്വന്തമാക്കിയത്

എസ്ബിടി, വിവ കേരള, മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് തുടങ്ങി പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി സക്കീര്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ഐ.എസ്.എല്‍ ഡ്രാഫ്റ്റില്‍ മലപ്പുറത്ത് നിന്നും മൂന്ന് താരങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ അനസിനെ ജംഷഡ്പൂര്‍ എഫ്.സിയും ഹക്കുവിനെ നോര്‍ത്ത് ഈസ്റ്റും സ്വന്തമാക്കി.

Sharing is caring!