രാമനുണ്ണിക്ക് പിന്തുണയുമായി ഇ.ടി, വധഭീഷണി അപലപിക്കപ്പെടേണ്ടത്
പ്രസിദ്ധ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണിക്ക് നേരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള നീക്കം ഏത് ഭാഗത്ത് നിന്നായാലും അപലപിക്കപ്പെടേണ്ടതാണെന്നു മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. പല സാഹിത്യമാകാരന്മാരേയും സ്വതന്ത്ര ചിന്തകന്മാരേയും പീഢിപ്പിക്കുകയോ മിണ്ടാട്ടമില്ലാത്തവരാക്കുകയോ കൂട്ടിലിട്ട തത്തകളാക്കുകയോ ചെയ്യുന്ന കാലമാണിത്. തന്റെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെ നിഷ്‌കളങ്കതയും നിര്‍ഭയത്വവും തുറന്ന് കാട്ടിയ വ്യക്തിയാണ് രാമനുണ്ണി. ‘സൂഫി പറഞ്ഞ കഥ’ എന്ന ആദ്യത്തെ ഒറ്റ നോവലിലൂടെ തന്നെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 9 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പട്ട ഖ്യാതിയും നേടിയെടുത്ത രാമനുണ്ണിക്ക് ഒരു കാലത്തും പ്രത്യേകപക്ഷമുണ്ടായിരുന്നില്ല. ഇടച്ചേരി അവാര്‍ഡ്, പതമനാജന്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവയും അദ്ധേഹത്തിന്റെ തൊപ്പിയിലെ തൂവലുകളാണ്.
തന്റെ കാഴ്ചപ്പാടുകളെ ആരിലും അടിച്ചേല്‍പിക്കാന്‍ നില്‍ക്കാതെ വായനക്കാരുടെ ചിന്താമണ്ഡലത്തിലേക്ക് വിശകലന വിഭവങ്ങള്‍ പകര്‍ന്ന് കൊടുക്കുന്ന രീതിശാസ്ത്രമാണ് തന്റെ ഏറ്റവും പുതിയ നോവലായ ‘ ദൈവത്തിന്റെ പുസ്തകം’ എന്ന നോവലില്‍ കൂടി ശ്രീ രാമനുണ്ണി കാണിച്ചിട്ടുള്ളത്. ഇത്തരം ഒരു എഴുത്ത്കാരനെ വേട്ടയാടാന്‍ ശ്രമിക്കുന്നത് സംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണെന്നും ഇ.ടി പ്രസ്താവനയില്‍ പറഞ്ഞു.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.