കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയുടെ പേര് മലപ്പുറത്ത് വിളിച്ച് പറഞ്ഞ് ഷംസീര്‍ എം.എല്‍.എ

കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയുടെ പേര് മലപ്പുറത്ത് വിളിച്ച് പറഞ്ഞ് ഷംസീര്‍ എം.എല്‍.എ

മലപ്പുറം: കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയുടെ പേര് വിളിച്ച് പറഞ്ഞ് എ.എന്‍.ഷംസീര്‍ എംഎല്‍എ. മലപ്പുറത്ത് ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേയാണ് എംഎല്‍എ മൂന്നുതവണ നടിയുടെ പേര് മൈക്കിലൂടെ പരസ്യമായി വിളിച്ചു പറഞ്ഞത്. ഉമ്മന്‍ചാണ്ടിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെങ്കില്‍ നടിയെയും ദിലീപിനെയും വിളിച്ച് കോടികള്‍ വാങ്ങി കുറച്ച് തുക നടിക്ക് നല്‍കി കേസ് ഒത്തുതീര്‍ക്കുമായിരുന്നു. ഇതുപറയുമ്പോഴാണ് ഷംസീര്‍ നടിയുടെ പേര് പരാമര്‍ശിച്ചത്. ഇരയുടെ പേര് പരാമര്‍ശിക്കരുതെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ നടി കാശ് വാങ്ങി ഒത്തുതീര്‍പ്പിന് തയ്യാറാകുമായിരുന്നുവെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്കൂടിയായ ഷംസീര്‍ പറഞ്ഞു.
ഇരയുടെ പേര് പരാമര്‍ശിക്കരുതെന്ന നിയമം നിലനില്‍ക്കുമ്പോള്‍
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്കൂടിയായ ഷംസീര്‍ മൂന്നുതവണയാണ് നടിയുടെ പേര് മൈക്കിലൂടെ പരസ്യമായി വിളിച്ചു പറഞ്ഞത്

 

Sharing is caring!