അനസ് എടത്തൊടിക ജംഷഡ്പൂര്‍ എഫ്.സിയില്‍

മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ മലപ്പുറത്തിന്റെ അഭിമാനം അനസ് എടത്തൊടിക ജംഷഡ്പൂര്‍ എഫ്.സിയില്‍. ഈ വര്‍ഷം ഐഎസ്എല്ലില്‍ എത്തിയ ജംഷജ്പൂര്‍ ടീം ആദ്യം സ്വന്തമാക്കിയതും അനസിനെയാണ്. ഡ്രാഫ്റ്റില്‍ ആദ്യം സ്വന്തമാക്കപ്പെട്ട കളിക്കാരനും അനസ് ആണ്.
ദല്‍ഹി ഡൈനാമോസിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ അനസ് കളിച്ചിരുന്നത്. താരത്തെ ദല്‍ഹി നിലനിര്‍ത്താത്തതിനാല്‍ ഡ്രാഫ്റ്റില്‍ എത്തുകയായിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രതിരോധ നിരക്കാരനുള്ള ഫുട്ബോള്‍ അസോസിയേഷന് പുരസ്കാരം മികച്ച കളിക്കാരനുള്ള പ്ലയേഴ്സ് അസോസിയേഷന് പുരസ്കാരം എന്നിവ നേടിയ ഈ കൊണ്ടോട്ടിക്കാരനെ മറ്റു ടീമുകളും നോട്ടമിട്ടിരുന്നു.
കഴിഞ്ഞ സീസണിലെ കേരളബ്ലാസ്റ്റേഴ്സിന്റെ കോച്ചയിരുന്ന സ്റ്റീവ് കോപലാണ് ജംഷഡ്പൂരിനെ പരിശീലിപ്പിക്കുന്നത്. അനസടക്കം മൂന്ന് താരങ്ങളാണ് മലപ്പുറത്തു നിന്നും ഡ്രാഫ്റ്റില്‍ പങ്കെടുക്കുന്നത്. അരീക്കോട്ടുകാരന്‍ സക്കീര്‍, തിരൂര്‍ സ്വദേശി അബ്ദുല്‍ ഹഖ് എന്നിവരാണ് മറ്റുള്ളവര്‍
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.