പരപ്പനങ്ങാടിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പരപ്പനങ്ങാടിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

മലപ്പുറം: പരപ്പനങ്ങാടിയില്‍ അഞ്ചപ്പുരയില്‍ അറവുശാലക്കകത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് സംശയ നിഴലയില്‍. പരപ്പനങ്ങാടി സ്വദേശി പഴയകത്ത് നിസാമുദ്ദീന്റെ ഭാര്യ കോഴിക്കോട് നരിക്കുനി കുട്ടാംപൊയില്‍ സ്വദേശിനി റഹീന(30)യെയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. ഇറച്ചിവ്യാപാരിയായ ഭര്‍ത്താവ് നിസാമുദ്ദീന്റെ അഞ്ചപ്പുര പഴയ മാര്‍ക്കറ്റിലെ അറവുശാലക്കകത്താണു മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ നാലുമണിയോടെ കടയിലെത്തിയ തൊഴിലാളികളാണു മൃതദേഹം കണ്ടത്. നിസാമുദ്ദീനെയും കാണാതായിട്ടുണ്ട്. പുലര്‍ച്ചെ രണ്ടുമണിയോടെ അറവുശാലയില്‍ സഹായിക്കാനാണെന്ന് പറഞ്ഞ് നിസാമുദ്ദീന്‍ ഭാര്യ ഇവര്‍ താമസിക്കുന്ന പരപ്പനങ്ങാടി പരപ്പില്‍റോഡിലെ വീട്ടില്‍ നിന്നും വളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പോലീസ് സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചു. നിസാമുദ്ദീന് രണ്ട് ഭാര്യമാരാണുള്ളത്. റഹീന ആദ്യഭാര്യയാണ്. 13 ഉം 8ഉം വയസ്സുളള കുട്ടികളുണ്ട്.

 

Sharing is caring!