പരപ്പനങ്ങാടി സ്വദേശി റിയാദില്‍ കുത്തേറ്റ് മരിച്ചു

പരപ്പനങ്ങാടി: റിയാദില്‍ ജോലി സ്ഥലത്ത് പരപ്പനങ്ങാടി സ്വദേശി കുത്തേറ്റ് മരിച്ചു. സദ്ദാം ബിച്ച് അങ്ങമന്റെപുരക്കല് സിദ്ധീഖ്(45) ആണ് കുത്തേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെയാണു ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വെച്ചാണ് സിദ്ധീഖിന് കുത്തേറ്റത്.
വാഹനത്തിലെത്തിയ അക്രമിസംഘം ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചു കടന്ന് അക്രമം നടത്തി സംഘംരക്ഷപ്പെടുകയായിരുന്നു.വെള്ളിയാഴ്ച അവധിയായിരുന്നതിനാല്‍ കടയുടെ പരസരത്തു ആളുകളുണ്ടായിരുന്നില്ല. രക്തംവാര്‍ന്നു അവശനായ സിദ്ധീഖിനെ അതുവഴിവന്ന യാത്രക്കാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രിയില്‍ വെച്ചാണ് മരണപെട്ടത്.
പോലീസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടുള്ളതായാണ് വിവരം. വര്‍ഷങ്ങളായി സഹോദരന് ബഷീറിനൊപ്പം സഊദിയില്‍ ജോലി ചെയ്യുന്ന സിദ്ധീഖ്ഇക്കഴിഞ്ഞപെരുന്നാളിന് ശേഷമാണ് ലീവ് കഴിഞ്ഞ് തിരിച്ചുപോയത്..പരപ്പനങ്ങാടിയിലെ പൊതുപ്രവര്‍ത്തകനായ എ.പി.മുഹമ്മദിന്റെ മാതാവ്:ചെറിയബീവി.ഭാര്യ:അനീഷ.മക്കള്‍:ഷിയാദ്,സഫറ,സാബിത്ത്.സഹോദരങ്ങള്‍:ബഷീര്‍,റാഫി,സക്കറിയ,ഇസ്മായീല്‍,ആരിഫ,ഹഫ്സ.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]