ട്യൂഷന്‍ സെന്ററിനെച്ചൊല്ലി ‘മേല്‍മുറി എംഎംഇടി സ്‌കൂളില്‍’ അധ്യാപകരുടെ ചേരിപ്പോര്

ട്യൂഷന്‍ സെന്ററിനെച്ചൊല്ലി ‘മേല്‍മുറി എംഎംഇടി  സ്‌കൂളില്‍’ അധ്യാപകരുടെ ചേരിപ്പോര്

മലപ്പുറം: ചട്ടം ലംഘിച്ച് മേല്‍മുറി എംഎംഇടി സ്‌കൂള്‍ അധ്യാപകര്‍ നടത്തുന്ന ട്യൂഷന്‍ സെന്ററിനെച്ചൊല്ലി ചേരിപ്പോര് കനക്കുന്നു. സര്‍ക്കാര്‍-എയ്ഡഡ് അധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷന്‍ പാടില്ലെന്ന നിബന്ധന നിലനില്‍ക്കേയാണ് എംഎംഇടിയിലെ അധ്യാപകര്‍ സെന്റര്‍ തന്നെ നടത്തുന്നത്. അധ്യാപകര്‍ സ്‌കൂളിലെ കുട്ടികളോട് വിവേചനം കാണിക്കുകയും ട്യൂഷന്‍ സെന്ററില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതായുമുള്ള പരാതി നേരത്തെ തന്നെയുണ്ട്. മറ്റേ അധ്യാപകന്റെ ട്യൂഷന്‍ സെന്ററില്‍ ചേര്‍ന്നതിന്റെ പേരില്‍ വിവേചനപരമായി പെരുമാറുന്നുവെന്നും ആരോപണമുണ്ട.് തന്റെ സ്ഥാപനത്തില്‍ ട്യൂഷനു ചേര്‍ന്നിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നുവെന്നും 2016ലെ ക്രിസ്തുമസ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്നും പറയപ്പെടുന്നു.സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പില്‍ പോലും ട്യൂഷന്‍ സെന്റര്‍ അടിസ്ഥാനത്തില്‍ അധ്യാപകര്‍ രണ്ട് ചേരിയിലായിരുന്നുവത്രേ. ഇത് വിദ്യാര്‍ഥികള്‍ക്കിടയില്‍പോലും സംഘര്‍ഷ സാധ്യത സൃഷ്ടിച്ചു. സ്‌കൂളില്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥത കാണിക്കാതെ സ്വന്തം ട്യൂഷന്‍ സെന്ററിന്റെ കാര്യത്തിലാണ് അധ്യാപകര്‍ക്ക് താല്‍പര്യമെന്നാണ് രക്ഷിതാക്കളില്‍ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. രക്ഷിതാക്കളോട് മകന്‍ പഠിക്കാന്‍ മോശമായതിനാല്‍ ട്യൂഷന് വിടുന്നതായിരിക്കും നല്ലതെന്ന് ഉപദേശിക്കാനും ചില അധ്യാപകര്‍ മടിക്കാറില്ലത്രേ. നല്ലവരായ ഒട്ടേറെ അധ്യാപകരുള്ള ഈ സ്ഥാപനത്തില്‍ ചിലരുടെ പ്രവൃത്തിമൂലം സ്‌കൂളിന്റെ സല്‍പേര് കളങ്കപ്പെട്ടിരിക്കുകയാണെന്നും മുസ്്‌ലിംലീഗ് മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളിന്റെ നടത്തിപ്പില്‍ ഇനിയെങ്കിലും നേതാക്കള്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ.്

 

Sharing is caring!