സേതുരാമന് ഐ പി എസ്; സോഷ്യല് മീഡിയയിലെ പുതിയ താരം
മലപ്പുറം: ജില്ലയിലെ മുന് പോലീസ് മേധാവി കെ സേതുരാമനാണ് മലപ്പുറത്ത് സോഷ്യല് മീഡിയയിലെ പുതിയ താരം. മുന് ഡി ജി പി സെന്കുമാര് അടക്കമുള്ളവരുടെ മുസ്ലിം വിരുദ്ധതയെ പൊളിച്ചടുക്കി താരമായ അദ്ദേഹത്തിന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില് വന് സ്വീകാര്യതയാണ് ലഭിക്കുന്നത്. മുസ്ലിം സമുദായത്തെയും, മലപ്പുറം ജില്ലയേയും അനുകൂലിച്ച് അദ്ദേഹം ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത കുറിപ്പിന് 2000ത്തിനടുത്താണ് ഷെയറുകള് ലഭിച്ചത്.
ജൂലൈ 10നാണ് കെ സേതുരാമന് മുസ്ലിം സമുദായത്തിന്റെ മഹത്വവും, മലപ്പുറത്തിന്റെ സ്നേഹവും വര്ണിച്ച് ഫേസ്ബുക്കില് കുറിപ്പെഴുതിയത്. ടി പി സെന്കുമാര് മുസ്ലിം സമുദായത്തിലെ ജനസംഖ്യ വര്ധനവിനെ സംശയദൃഷ്ടിയോടെ വിമര്ശിച്ചപ്പോള് സേതുരാമന് അതിന്റെ പോസിറ്റീവ് വശങ്ങള് ജനങ്ങളിലേക്കെത്തിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില് യാത്ര ചെയ്ത ആള് എന്ന നിലയ്ക്ക് മലപ്പുറത്താണ് പച്ചയായ മനുഷ്യരെ കാണാന് കഴിഞ്ഞത് എന്ന് അദ്ദേഹം പറയുന്നു.
മലപ്പുറത്തെ വിദ്യാര്ഥികളേയും, ചെറുപ്പക്കാരെയും ഓര്ത്ത് നാളെ രാജ്യം അഭിമാനിക്കുമെന്നും അദ്ദേഹം കുറിപ്പിലെഴുതി. മുസ്ലിം ജനസംഖ്യ നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കില് നിങ്ങളവരെ ധനികരാക്കൂ, വിദ്യാസമ്പന്നരാക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. ഒപ്പം മലപ്പുറത്ത് വര്ഗീയ ലഹളയുടെ ചരിത്രമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
3500ലധികം ലൈക്കാണ് പോസ്റ്റിന് ലഭിച്ചത്. 2000ത്തിനടുത്ത് ഷെയറും, അറുന്നൂറോളം കമന്റുകളും പോസ്റ്റിനു ലഭിച്ചു. ഇതിന് ശേഷം ഒരു സാമൂഹ്യ നായകന്റെ പരിവേഷമാണ് സേതുരാമന് മലപ്പുറം നല്കുന്നത്. അദ്ദേഹത്തോട് ജില്ലാ പോലീസ് മേധാവി ആയിരുന്നതിനേക്കാളും ബഹുമാനവും, സ്നേഹവും ജനങ്ങള്ക്ക് കൂടി എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം അദ്ദേഹം മാറ്റിയ പ്രൊഫൈല് ചിത്രത്തിന് ലഭിച്ച 3000ത്തിലധികം ലൈക്ക്. ഒദ്യോഗിക യൂണിഫോമിലുള്ള ചിത്രം ജൂലൈ 16നാണ് അദ്ദേഹം പ്രൊഫൈല് ചിത്രമാക്കിയത്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]