മഴയത്ത് ഇനി ബൈക്കുകള്‍ക്കും കുട; മലപ്പുറത്ത് വിപണി സജീവം

മഴയത്ത് ഇനി ബൈക്കുകള്‍ക്കും കുട; മലപ്പുറത്ത് വിപണി സജീവം

മലപ്പുറം: ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് മഴ നനയാതിരിക്കാന്‍ ഉപയോഗിക്കുന്ന ബൈക്ക് അമ്പര്‍ല (കുട) വ്യാപകമാവുന്നു. സ്‌കൂട്ടറുകളിലാണ് ഏറെയും കണ്ട് വരുന്നത്. പലരും ഇപ്പോള്‍ മഴ ശക്തമായതോടെ കോട്ടുകള്‍ക്ക് പകരം സ്‌കൂട്ടറുകളില്‍ ബൈക്ക് അമ്പര്‍ലയാണ് ഘടിപ്പിച്ചിരിക്കുന്നത്. അഞ്ഞൂറ് രൂപ മുതല്‍ 1300 രൂപ വരെ ഇതിന് വിലവരും. കഴിഞ്ഞ ദിവസം ചമ്രവട്ടം ജംഗ്ഷനില്‍ തെരുവോരത്ത് ഇത് ഏറെ വിറ്റഴിക്കപ്പെടുകയുണ്ടായി.

Sharing is caring!