10ലക്ഷം രൂപ കൈക്കൂലി; ആരോപണത്തിന് മറുപടിയുമായി ബി.ജെ.പി നേതാവ്

മലപ്പുറം: ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് താന്‍ 10ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണങ്ങള്‍ക്കു മറുപടിയുമായി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില് നാഥ്. താന്‍ പണം വാങ്ങിയിട്ടില്ല, ആരോപണത്തിന്റെ യാഥാര്‍ഥ്യം പുറത്തുവരാനാണു താനും കാത്തിരിക്കുന്നത്. ആരോപണം ഉന്നയിച്ച വ്യക്തി തന്നെ വന്നു കണ്ടിരുന്നു എന്നതു സത്യമാണ്. എന്നാല്‍ തനിക്ക് ചെയ്യാന്‍ കഴിയാവുന്ന കാര്യമല്ല അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. ഇതിനാല്‍ അദ്ദേഹത്തെ മടക്കി അയക്കുകയാണു താന്‍ ചെയ്തതെന്നും രശ്മില് നാഥ് ‘മലപ്പുറം ലൈഫിനോട്’ പറഞ്ഞു.
ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് രശ്മില് നാഥ് 10ലക്ഷം കോഴ വാങ്ങിയതായാണു മഞ്ചേരി ആനക്കയം സ്വദേശിയുടെ പരാതി. ബാങ്ക് ജോലിക്കുള്ള ഇന്റര്‍വ്യൂ ലിസ്റ്റില്‍ പേരുണ്ടായിരുന്ന മഞ്ചേരി ആനക്കയം സ്വദേശിയായ ഔസേപ്പിന്റെ മകന് ജോലി ശരിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണു കൈക്കൂലിവാങ്ങിയതെന്നായിരുന്നു പരാതി. വയനാട് ലോക്സഭാ മണ്ഡലത്തിലും താനൂര്‍ നിയമസഭാ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്‍ഥിയായ മുമ്പു രശ്മില് നാഥ് മത്സരിച്ചിരുന്നു.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]