മലപ്പുറത്തെ പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത

മലപ്പുറത്തെ പ്രവാസികള്‍ക്കൊരു  സന്തോഷ വാര്‍ത്ത

മലപ്പുറം: മലപ്പുറത്തെ പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച നിയമ ഭേദഗതി ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. അവരുള്ള രാജ്യങ്ങളില്‍ തന്നെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന രീതിയിലുള്ള ഭേദഗതിയാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നത്. പ്രവാസി വോട്ടവകാശം സംബന്ധിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഈ തീരുമാനത്തില്‍ ഏറെ ആഹഌദിക്കുന്നത് മലപ്പുറം ജില്ലക്കാരായ പ്രവാസികളാണ്. തെഞ്ഞെടുപ്പ് കാലങ്ങളില്‍ വോട്ട്‌ചെയ്യാനായി മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മലപ്പുറത്തെ പ്രവാസികള്‍ നാട്ടിലെത്തുന്നത് പതിവാണ്. മിക്ക തെരഞ്ഞെടുപ്പുകളിലും കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍വരെ കരിപ്പൂര്‍ വഴി വോട്ടര്‍മാരുമായി എത്തിയിരുന്നു. ഇത്തരത്തില്‍ തെരഞ്ഞെടുപ്പിനെ ഏറെ ഗൗരവത്തില്‍ കാണുന്ന മലപ്പുറത്തെ പ്രവാസികളെ സംബന്ധിച്ചു ഈ തീരുമാനം ഏറെ ആഹഌദം ഉണ്ടാക്കുന്നതാണ്.

അതേ പുതിയ നിയമം നടപ്പിലാക്കുന്നതിനായി
മറുപടി ഫയല്‍ ചെയ്യാന്‍ രണ്ടാഴ്ചത്തെ സമയം കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടവകാശം നല്‍കുന്ന കാര്യത്തില്‍ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തനാവുമോയെന്ന് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. വോട്ടവകാശം നിര്‍ബന്ധമായും നല്‍കണമെന്ന് പറഞ്ഞ കോടതി ഇത്ര കാലമായിട്ടും നിയമെ ഭേദഗതി ചെയ്യാത്തതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 2014ല്‍ സമര്പ്പിച്ച ഹരജിയാണിത്. എല്ലാ വര്‍ഷവും ഭേദഗതി വരുത്താമെന്ന് പറയുകയല്ലാതെ നടപ്പിലാക്കിയിട്ടില്ല. ഇങ്ങനെയല്ല ഭരണം നടത്തേണ്ടതെന്നും കോടതി വിമര്‍ശിച്ചു.

യു.എ.ഇയിലെ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ സുപ്രിം കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് പ്രവാസി വോട്ടവകാശമെന്ന ആവശ്യത്തെ സജീവമാക്കിയത്. സുപ്രിം കോടതി ഈ ആവശ്യത്തോട് അനുകൂല സമീപനമെടുത്തതോടെ വോട്ടവകാശം വീണ്ടും ചര്‍ച്ചാവിഷയമായി.

Sharing is caring!