ബി.ജെ.പി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില്‍ നാഥ് 10ലക്ഷം കൈക്കൂലി വാങ്ങി

മലപ്പുറം: ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ബി.ജെ.പി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില്‍ നാഥ് 10ലക്ഷം കോഴ വാങ്ങിയതായി പരാതി.
ബാങ്ക് ജോലിക്കുള്ള ഇന്റര്‍വ്യൂ ലിസ്റ്റില്‍ പേരുണ്ടായിരുന്ന മഞ്ചേരി ആനക്കയം സ്വദേശിയായ ഔസേപ്പിന്റെ മകന് ജോലി ശരിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണു കൈക്കൂലിവാങ്ങിയതെന്നാണു പരാതി. ഈപണം ബാങ്ക് ഓഫ് ബറോഡയുടെ മഞ്ചേരി ശാഖ വഴി കൈമാറ്റം ചെയ്തതിനുള്ള തെളിവുകളും പോലീസിനു ലഭിച്ചതായി സൂചനയുണ്ട്.
രശ്്മില്‍നാഥിനൊപ്പം മറ്റുരണ്ടുപേരും കൂടി ചേര്‍ന്നാണു കൈക്കൂലി വാങ്ങിയതെന്നാണു സൂചന. അതേ സമയം സംഭവം വിവാദമായതോടെ പണം തിരികെ നല്‍കി കേസ് ഒഴിവാക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്്. വയനാട് ലോക്‌സഭാ മണ്ഡലത്തിലും താനൂര്‍ നിയമസഭാ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്‍ഥിയായ മുമ്പു രശ്മില്‍ നാഥ് മത്സരിച്ചിരുന്നു.
മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിനായി ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തിന് പിന്നാലെയാണ് മലപ്പുറത്തെ ബി.ജെ.പി നേതാവ് ഉള്‍പ്പെട്ടെ കോഴ വിവാദവും പുറത്തുവരുന്നത്.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]