പൊതുജനങ്ങളുടെ പരാതി തീര്‍ക്കാന്‍ ജില്ലാകലക്ടര്‍ നേരിട്ടെത്തുന്നു

പൊതുജനങ്ങളുടെ പരാതി തീര്‍ക്കാന്‍ ജില്ലാകലക്ടര്‍ നേരിട്ടെത്തുന്നു

 

മലപ്പുറം: പൊതുജനങ്ങളുെട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്നു. താലൂക്ക്തലത്തില്‍ ഓഗസ്റ്റിലാണ് ജനസമ്പര്‍ക്ക പരിപാടി നടത്തുക. ജില്ലയിലെ വകുപ്പ്തല ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം നിര്‍ദ്ദേശിക്കുന്ന തരത്തിലാണ് ജനസമ്പര്‍ക്ക പരിപാടി ആവിഷ്‌ക്കരിച്ചി്ട്ടുള്ളത്. ഓഗസ്റ്റ് 16ന് കൊണ്ടോട്ടിയിലാണ ്ആദ്യ പരിപാടി. തുടര്‍ന്ന് ഓഗസ്റ്റ് 18 ന് പൊന്നാനിയിലും തിരൂരങ്ങാടി 21 നിലമ്പൂര്‍ 23 പെരിന്തല്‍മണ്ണ 25 ഏറനാട് 29 തിരൂര്‍ 30 എന്നിങ്ങനെയുള്ള തീയതികളില്‍ മറ്റ് താലൂക്കുകളിലും പരിപാടി നടക്കും.

 

ജൂലൈ 24 മുതല്‍ ഓഗസ്റ്റ് അഞ്ചുവരെ അക്ഷയ കേന്ദ്രം വഴി പരാതി നല്‍കാം. അപേക്ഷകര്‍ റേഷന്‍ കാര്‍ഡ് കയ്യില്‍ കരുതണം. സര്‍വീസ് ചാര്‍ജായി 12 രൂപ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കണം. കൂടുതല്‍ രേഖകള്‍ അപേക്ഷയോടൊപ്പം ചേര്‍ക്കണമെങ്കില്‍ സ്‌കാനിംഗ് ചാര്‍ജായി രണ്ട് രൂപ അധികം നല്‍കേണ്ടിവരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധന സഹായത്തിനുള്ള അപേക്ഷ, എ.പി.എല്‍-ബിപി.എല്‍. കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ എന്നിവ ഈ പരിപാടിയില്‍ സ്വീകരിക്കില്ല എന്നാല്‍ നിശ്ചിത സമയത്തിനകം പരാതി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ജനസമ്പര്‍ക്ക വേദിയിലും പരാതി സ്വീകരിക്കുന്നതിന് സൗകര്യം ചെയ്യും. എന്നാല്‍ ഇവരുടെ പരാതിക്ക് തല്‍സമയം പരിഹാരം കാണില്ല.

 

എന്‍.ഐ.സി. വികസിപ്പിച്ച പരാതി പരിഹാര ഇ-ഡിസ്ട്രിക്റ്റ് സോഫ്റ്റവെയര്‍ വഴിയാണ് പരാതികള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. പരാതികള്‍ അക്ഷയയില്‍ റജിസ്ട്രര്‍ ചെയ്യുമ്പോള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്കാണ് പരാതി ലഭിക്കുക.അദ്ദേഹം അത് ഓണ്‍ ലൈന്‍ വഴി ബന്ധപ്പെട്ട് ജില്ലാ ഓഫിസര്‍ക്ക് കൈമാറും. ജില്ലാ ഓഫീസറാണ് പരാതിയില്‍ നടപടി സ്വീകരിക്കുക. നടപടിക്രമങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് നിരീക്ഷിക്കാനും സംവിധാനമുണ്ട്. പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് എല്ലാ ജില്ലാ ഓഫീസര്‍മാരും നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ഓഫിസുകളില്‍ പരാതി പരിഹാര ഇ-പോര്‍ട്ടല്‍ കൈാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ജൂലൈ 24 രാവിലെ 10 ന് കോണ്‍ഫ്രന്‍സ് ഹാളില്‍ പരിശീലനം നല്‍കും. നോഡല്‍ ഓഫിസര്‍ക്ക് പുറമെ ഇത് കൈകാര്യം ചെയ്യുന്ന ജീവനക്കാരും പരിശീലനത്തില്‍ പങ്കെടുക്കണം. ജനസമ്പര്‍ക്ക പരിപാടി വിജയകരമായി നടത്തുന്നതിന് ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. എ.ഡി.എം. ടി. വിജയന്‍ അധ്യക്ഷത വഹിച്ചു. എന്‍.ഐ.സി. ജില്ലാ ഓഫിസര്‍ പ്രതീഷ് കെ.പി., അഡീഷണല്‍ ജില്ലാ ഓഫിസര്‍ പി.പവനന്‍, എച്ച്.എസ്.ഗീത.കെ ജൂനിയര്‍ സൂപ്രണ്ട് ഷിബുലാല്‍ എന്നിവര്‍ സംസാരിച്ചു

 

Sharing is caring!