നിസാര വിഷയങ്ങള്‍ക്കും ബസുകളുടെ മിന്നല്‍ പണിമുടക്ക്

നിസാര വിഷയങ്ങള്‍ക്കും ബസുകളുടെ മിന്നല്‍ പണിമുടക്ക്

 

നിസ്സാര വിഷയങ്ങള്‍ക്കും ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നതു ജില്ലയിലെ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കുന്നു. ആവശ്യ സര്‍വ്വീസുകള്‍ പണിമുടക്കുമ്പോഴും അധികൃതര്‍ നടപടിയെടുക്കുന്നില്ല. നിസാര വിഷയങ്ങളുടെ പേരില്‍ ബസ്സുകള്‍ മിന്നല്‍ പണിമുടക്കുനടത്തുന്നത് ജില്ലയില്‍ നിത്യസംഭവമായിരിക്കയാണ്. എന്നാല്‍ ഇക്കാര്യം അറയാത്ത സാധാരക്കാരായ യാത്രക്കാര്‍ പെരുവഴിയിലാകുന്ന അവസ്ഥയാണ്.

ബസ്സുകള്‍ തമ്മിലുണ്ടായ തകര്‍ത്തലും നാട്ടുകാരോടോ വിദ്യാര്‍ത്ഥികളോടെ അതുമല്ലെങ്കില്‍ എന്തെങ്കിലും വിഷയത്തിന്റെ പേരില്‍ പോലീസെടുക്കുന്ന നടപടിയുടെ വിഷയത്തിലോ കൂട്ടം ചേര്‍ന്ന് ബസ്സുകള്‍ പണിമുടക്കല്‍ നിത്യസംഭവമാണ്. എന്നാല്‍ അവശ്യസര്‍വ്വീസ് പണിമുടക്കുമ്പോള്‍ അവക്കെതിരെ എസ്മ അടക്കമുള്ള നിയമ നടപടികള്‍ പ്രയോഗിക്കണമെന്നിരിക്കെ ബന്ധപ്പെട്ടവര്‍ ഇതിനു തയ്യാറാവാത്തത് പണിമുടക്കിനു ആക്കം കൂട്ടിയിരിക്കയാണ്.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുമായുണ്ടായ തകര്‍ക്കത്തെ തുടര്‍ന്ന് തിരൂരില്‍ ബസ്സ് മിന്നല്‍ പണിമുടക്കു നടത്തി. ഇവിടെ യാത്രക്കാര്‍ പെരുവഴിയിലായി എന്നാല്ലാതെ കാര്‍മായ നടപടിയുണ്ടായില്ല. അധികൃചരുടെ ഭാഗത്തുനിന്നു ഇത്തരത്തിലുള്ള സമീപനമാണുണ്ടാകുന്നതെന്നതുകൊണ്ടു തന്നെ ബസ്സ് ജീവനക്കാര്‍ക്കെതിരെ പോലീസ് നടപടിയെടുത്താല്‍ പോലും ഇവര്‍ പണിമുടക്കുന്നു. നിയമനടപടികള്‍ കാര്യക്ഷമാമാകാത്താണ് ഇത്തരക്കാര്‍ വളമാകുന്നതെന്നാണ് യാത്രക്കാര്‍ പറയുന്നത്.

 

Sharing is caring!