എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സമ്മേളനം പൊന്നാനിയില്‍ സമാപിച്ചു

എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സമ്മേളനം പൊന്നാനിയില്‍ സമാപിച്ചു

 

പൊന്നാനി: പൊന്നാനിയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.കേരളത്തിലെ സിവില്‍ സര്‍വ്വീസ് ജീവനക്കാരുടെ സംഘടനയായ കേരള എന്‍.ജി.ഒ. അസോസിയേഷന്റെ 43-ാമത് ജില്ലാ സമ്മേളനത്തിന് ഇത്തവണ പൊന്നാനിയിലാണ് കൊടിയിറങ്ങിയത്. കെ.കരുണാകരന്‍ പിള്ള നഗറില്‍ നടന്ന സമ്മേളനം മുന്‍ വൈദ്യുത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നഴ്‌സുമാരുടെ സമരത്തിനിടെ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കരിങ്കാലിപ്പണി ചെയ്യുകയാണെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സര്‍ക്കാര്‍ നടപടികളില്‍ അസംതൃപ്തരായ ജീവനക്കാരാണ് സര്‍വ്വീസ് മേഖലയിലുള്ളതെന്നും, ജീവനക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.മികച്ച നേട്ടങ്ങള്‍ കൈവരിച്ച അസോസിയേഷന്‍ അംഗങ്ങള്‍ക്കുള്ള അവാര്‍ഡ് ദാനം എ.പി.അനില്‍കുമാര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. വി.പി.ദിനേശ് അധ്യക്ഷത വഹിച്ചു. പി.ടി. അജയ് മോഹന്‍, കെ.പി.അബ്ദുള്‍ മജീദ്, വി.എ.കരീം, സി-ഹരിദാസ് യു. കെ. ഭാസി, ഇ മുഹമ്മദ്കുഞ്ഞി, വി.എം.കൊളക്കാട്, സെയ്ത് മുഹമ്മദ് തങ്ങള്‍, എം.വി.ശ്രീധരന്‍ മാസ്റ്റര്‍, കെ.പി.ജാഫര്‍, സി.വിഷ്ണുനാഥ് എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം എന്‍. രവികുമാര്‍ ഉദ്ഘാടനം ചെയ്തു.സംഘടനാ ചര്‍ച്ച എന്‍.കെ.ബെന്നി ഉദ്ഘാടനം ചെയ്തു.ബി.റാണി അധ്യക്ഷത വഹിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഡി.സി.സി.പ്രസിഡന്റ് വി.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു.വി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.

Sharing is caring!