മങ്കടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം തോട്ടില്‍നിന്ന് കണ്ടെത്തി

മങ്കട: കാണാതായ യുവാവിന്റെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെത്തി. മങ്കട പുളിക്കല്‍പറമ്പയില്‍ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ പരേതനായ കെ.പി അബ്ദുളളയുടെ മകന്‍ കേരളാംതൊടി അബ്ദുന്നാസര്‍ എന്ന നാണിപ്പ(42) യുടെ മൃതദേഹമാണ് ഇന്നു രാവിലെ ഏഴോടെ ഞാറക്കാട് തോട്ടില്‍ നിന്നും കണ്ടെത്തിയത്. ചേരിയത്തെ ബന്ധുവിന്റെ മരണവീട്ടിലേക്ക് പോകുന്നതിനിടെ തോട്ടിലേക്ക് വീണതാകാം മരണകാരണമെന്ന് സംശയംിക്കുന്നു. അബ്ദുന്നാസറിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്നു വീടിന്റെ കുറച്ചകലെയുള്ള തോട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മങ്കട പോലീസ് സ്ഥലത്തെത്തി നാട്ടുകാരും പോലീസും മൃതദേഹം കരക്കെടുത്ത് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി പുളിക്കല്‍ പറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ഭാര്യ സാജിറ. മക്കള്‍:ഫാത്തിമ നസ്‌റിന്‍, നാജിയ, ഫാത്തിമ ഹിസ
RECENT NEWS

തിരൂര്‍ക്കാട് ജിംനേഷ്യത്തില്‍വെച്ച് സഹോദരങ്ങളെ വെട്ടിയ ആറുപേര്‍ അറസ്റ്റില്‍
മലപ്പുറം: തിരൂര്‍ക്കാട് ജിംനേഷ്യത്തില്‍ വെച്ച് പട്ടിക്കാട് സ്വദേശി അഫ്സല്, സഹോദരന് ഷെഫീഖ് എന്നിവരെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ആറംഗസംഘത്തെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത്ദാസ് [...]