ലോഡ്ജ് മുറികള്‍ വാടകക്കെടുത്ത് അങ്ങാടിപ്പുറത്ത് വിദ്യാര്‍ഥികളുടെ കഞ്ചാവ് വലി

ലോഡ്ജ് മുറികള്‍ വാടകക്കെടുത്ത് അങ്ങാടിപ്പുറത്ത് വിദ്യാര്‍ഥികളുടെ കഞ്ചാവ് വലി

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്തും പരിസരങ്ങളിലുമുള്ള ലോഡ്ജ് മുറികള്‍ വാടകക്കെടുത്ത് വിദ്യാര്‍ഥികളുടെ ലഹരിമരുന്നുകളുപയോഗിക്കുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ എസ്.ഐ: ടി.എസ് ബിനുവും സംഘവും നടത്തിയ റെയ്ഡില്‍ 10യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പിടിയിലായ 10പേരും കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. മേഖലയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും കൊടികുത്തിമലയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളുമാണു കഞ്ചാവ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനായി വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്നതെന്നു പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.

Sharing is caring!