മന്ത്രി ജലീലിന്റേത് മുഖം രക്ഷിക്കാനുള്ള അടവ്: ഉമ്മര്‍ അറയ്ക്കല്‍

മലപ്പുറം: തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ വീണ്ടും കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സൊസൈറ്റിക്ക് നാലു ലക്ഷം രൂപ വരെ അനുവദിക്കാമെന്ന് പേരില്‍ ഇറങ്ങിയ ഉത്തരവ് ഈ സാമ്പത്തിക വര്‍ഷം യാതൊരുവിധ ചലനവും സൃഷ്ടിക്കുകയില്ലെന്ന് സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറയ്ക്കല്‍ പറഞ്ഞു.
ഈ ഉത്തരവിന്റെ ഗുണം രോഗികള്‍ക്കും കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിക്കും ലഭ്യമാവണമെങ്കില്‍ 2018 മാര്‍ച്ച് മാസമെത്തണം. 2017-18 വര്‍ഷത്തെ പദ്ധതികളുടെ അംഗീകാര നടപടികളൊക്കെ പൂര്‍ത്തിയായി. ഇനി പ്രോജക്റ്റ് ഭേദഗതി വരുത്താന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കുക സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലാണ്. അത് വരെയുള്ള 7 മാസത്തെ പ്രവര്‍ത്തനത്തിന് 3.50 കോടി രൂപയെങ്കിലും വേണം. ഇത്രയും ഭീമമായ തുക ജനങ്ങളില്‍ നിന്ന് സമാഹരിക്കുക തന്നെ വേണം ഇത് എത്രമാത്രം ശ്രമ കരമാണെന്ന് ഊഹിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്തുകള്‍ക്ക് 3 ലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 5 ലക്ഷവും സംഭാവന നല്‍കുന്നതിന് നേരത്തെയുണ്ടായിരുന്ന അനുമതി മുനിസിപ്പാലിറ്റികളുടെ 1 ലക്ഷം കുറച്ചും പഞ്ചായത്തിന്റെത് 1 ലക്ഷം വര്‍ദ്ധിപ്പിച്ചും എല്ലാവര്‍ക്കും 4 ലക്ഷം രൂപ നല്‍കാനാണ് അനുമതിയായിട്ടുള്ളത്. സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്ന രോഗികളുടെ പേര്, മരുന്ന് നല്‍കി കൊണ്ടിരിക്കുന്ന രോഗികളുടെ പേര്, സഹായം നല്‍കുന്ന തുക, മരുന്നിന്റെ വില എന്നിവ റിപ്പോര്‍ട്ട് ബുക്കില്‍ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തണം, കണക്കുകള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിന് നല്‍കണം. എനിങ്ങിനെയുള്ള നിബന്ധനകളും ധന സഹായം തനത് ഫണ്ടില്‍ നിന്നാണ് നല്‍കേണ്ടത് എന്ന നിബന്ധനയും ഉത്തരവിലുണ്ട്. സംഭാവന തനത് ഫണ്ടില്‍ നിന്നാവുമ്പോള്‍ പലതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും, സംഭാവന നല്‍കാന്‍ കഴിയാതെ വരും.
ഗവ: ഉത്തരവ് പുതുക്കി നല്‍കാതിരുന്നത് കൊണ്ട് 2016-17 വര്‍ഷത്തില്‍ ലഭിക്കുമായിരുന്ന 4 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്. സര്‍ക്കാരിന്റെ ഉത്തരവില്‍ മുന്‍ വര്‍ഷത്തെ തുക നല്‍കുന്നതിനുള്ള അനുമതിയൊന്നും ഉള്‍പെടുത്തീട്ടുമില്ല. മുഖം രക്ഷിക്കുവാനും വിവാദത്തില്‍ നിന്ന് തടിയൂരാനും ജന രോഷത്തില്‍ നിന്ന് രക്ഷ പെടാനുമായി ഒറ്റ ദിവസം കൊണ്ട് ഒരു ഉത്തരവിറക്കി എന്നതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുള്ളത്.
RECENT NEWS

ലഹരിയെ പടിക്ക് പുറത്ത് നിര്‍ത്താന്‍ പ്രതിജ്ഞയെടുത്ത് മഅദിന്‍ സ്കൂള്‍ പ്രവേശനോത്സവം
മലപ്പുറം: ലഹരി പോലുള്ള മാരക വിപത്തുകളെ പടിക്ക് പുറത്ത് നിര്‍ത്താനും മയക്ക് മരുന്നിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് കുടുംബങ്ങളില്‍ ബോധവല്‍ക്കരണം നടത്താനും പ്രതിജ്ഞയെടുത്ത് മഅദിന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പുതിയ അധ്യയന വര്‍ഷ അസംബ്ലി [...]