കാറ്റും മഴയും; ജില്ലയില്‍ വ്യാപക നാശനഷ്ടം
മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകമായ നാശ നഷ്ടം. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൃക്ഷങ്ങള്‍ മറിഞ്ഞു വീണു, ഊരകം മേല്‍മുറി പുല്ല ഞ്ചാല്‍ ക്കുണ്ട് കൊങ്ങത്ത് മുസ്സയുടെ വീടിന് മുകളിലൂടെ മരം വീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നു. ഭാര്യ സല്മത്തും മൂന്ന്കുട്ടികളും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
ഊരകം പഞ്ചായത്ത് പ്രസി ഡന്റ് സഫ്രീന അശ്റഫിന്റെ വീട്ടുവളപ്പിലെ കമുക് തെങ്ങ്, വീട്ടിമരങ്ങളും കാറ്റില്‍ നിലംപൊത്തി. കണ്ണമംഗലത്ത് എടക്കാപറമ്പില്‍ പുത്തൂക്കാടന്‍ ഹരിദാസന്റെ വീടിനു മുകളിലേക്ക് പ്ലാവ്, വീണ് മുന്‍വശം തകര്‍ന്നു,
കിളിക്കോട്ടും വ്യാപകമായി മരങ്ങള്‍ വീണു വേങ്ങര വലിയോറ ചിനക്കല്‍ അരി തലക്കല്‍ മജീദിന്റെ വീടിനു മുകളിലും മരം വീണു.കോണ്ഗ്രീറ്റുവീടായ തി നാല് നിസ്സാര കേടുപാടുകളേ ഏറ്റുള്ളു.നിരവധി കേന്ദ്രങ്ങളില്‍ തൂണുകള്‍ തകര്‍ന്ന് വീണത് ഏറെ നേരംവൈദ്യുതി തടസ്സം സൃഷ്ടിച്ചു.വിലേജ് ഓഫീസര്‍മാരും ജനപ്രതിനിധികളും തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ചു.
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]