മിനി ഊട്ടി കാണാനെത്തിയ നവദമ്പതികള്ക്കുനേരെ അക്രമണം; 2പേര് അറസ്റ്റില്‍
ഊരകം മിനി ഊട്ടി കാണാനെത്തിയ നവദമ്പതികളെ ആക്രമിച്ച രണ്ടുപ്രതികള്‍ അറസ്റ്റില്‍. തിങ്കളാഴ്ച വൈകിട്ടോടെ മിനിഊട്ടിയില്‍ എത്തിയ പുല്ലാര സ്വദേശികളായ നവദമ്പതികളെയാണു പ്രതികള്‍ അക്രമിച്ചത്. ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന ഇവര്‍ക്കുനേരെ രണ്ടുകാറുകളിലെത്തിയ നാലുപേര്‍ തടഞ്ഞുവെച്ചു അശ്ലീലം പറയുകയും യുവതിയെ അക്രമിക്കുകയുംചെയ്തുവെന്നാണു പരാതി. അരിമ്പ്ര ചാളക്കണ്ടി വീട്ടില്‍ മൊയ്തീന്‍കുട്ടി (42),കൊണ്ടോട്ടി ചോക്കോട് വീട്ടില്‍ അബ്ദുല്ല (32) എന്നിവരെയാണ് കൊണ്ടോട്ടി എസ്.ഐ. കെ.എ. സാബു അറസ്റ്റ് ചെയ്തത്.
സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ബലംപ്രയോഗിച്ച് പ്രതികള്‍ വാങ്ങുകയും ചെയ്തുവെന്നു അക്രമത്തിനിരയായ ദമ്പതികള്‍ പോലീസിനോട് പറഞ്ഞു. അക്രമത്തെ തുടര്‍ന്നു യുവതിയുടെ ബഹളം കേട്ടു നാട്ടുകാര്‍ ഓടിയെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നുകൊണ്ടോട്ടിയില് നിന്നാണു രണ്ടുപ്രതികളെ പിടികൂടിയത്. സംഭവസമയത്തു ഇവര്‍ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷനിയമം 342, 392,354 എന്നീ വകുപ്പുകള്‍ അനുസരിച്ചു മാനഹാനി, പിടിച്ചുപറി, കവര്‍ച്ച എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടികിട്ടാനുള്ള ബാക്കിയുളള രണ്ടു പേര് ഒളിവിലാണു. മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്റ് ചെയ്തു.
RECENT NEWS
ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പിഞ്ചുകുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. പുറത്തെ [...]