മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍: ബെന്നി ബെഹനാന്‍

നിലമ്പൂര്‍: നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ തൂവല്‍പക്ഷികളാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബെന്നി ബെഹ്‌നാന്‍. കോണ്‍ഗ്രസ് ഭരണത്തിന്റെ നേട്ടങ്ങള്‍ മോഡി സ്വന്തമാക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ സ്വന്തം പേരിലാക്കാന്‍ ശ്രമിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലമ്പൂരില്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി ജന്‍മശതാബ്ദി പ്രവര്‍ത്തക കണ്‍വന്‍ഷനും കെ.പി.സിസി സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് ആധ്യക്ഷം വഹിച്ചു. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത്, കെ.പി.സി.സി സെക്രട്ടറി വി.എ കരീം, എ.ഗോപിനാഥ്, ബാബുമോഹനക്കുറുപ്പ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, എം.എ റസാഖ്, മൂര്‍ഖന്‍ കുഞ്ഞു, അഡ്വ. ഷെറിജോര്‍ജ്, ചെറിയാന്‍, ഷാജഹാന്‍ പായിമ്പാടം എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

നിയമം കാറ്റില് പറത്തി മലപ്പുറത്ത് ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ചെയര്മാനായി തെരഞ്ഞെടുത്തത് സി.പി.എം ലോക്കല് സെക്രട്ടറിയെ
മലപ്പുറം: നിയമം കാറ്റില് പറത്തി മലപ്പുറത്ത് ചൈല്ഡ് വെല്ഫെയര് കമ്മിറ്റി (സി.ഡബ്ല്യു.സി) മലപ്പുറം ജില്ലാ ചെയര്മാനായി തെരഞ്ഞെടുത്തത് സി.പി.എം പൊന്നാനി സൗത്ത് ലോക്കല് സെക്രട്ടറി അഡ്വ. എ. സുരേഷിനെ. ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരം സി.ഡബ്ല്യു.സി [...]