മലപ്പുറത്തെ ആരാധകരില്‍ വിശ്വാസമര്‍പ്പിച്ച് ദിലീപ്

മലപ്പുറത്തെ ആരാധകരില്‍ വിശ്വാസമര്‍പ്പിച്ച് ദിലീപ്

കൊച്ചി . ആരാധകരില്‍ വിശ്വാസമര്‍പ്പിച്ച് ദിലീപിന്‍റെ പുതിയ സിനിമ രാമലീല ഓണത്തിന് ഇറങ്ങും. സിനിമയുടെ രണ്ടാമത് ടീസര്‍ ഇന്ന് പുറത്തിറങ്ങി. സംസ്ഥാനത്ത് ദിലീപിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ജില്ല മലപ്പുറമാണ്. സിനിമയുടെ റിലീസിങ് തീയതി തീരുമാനമായിട്ടില്ലെങ്കിലും ഓണത്തിന് ഇറങ്ങുമെന്നാണ് ആരാധകരില്‍ നിന്നും ലഭിക്കുന്ന വിവരം.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് രണ്ടാമത് ടീസറില്‍ പറയുന്നതെല്ലാം. തന്നെ പ്രതിയാക്കാന്‍ ആരോ മനപ്പൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്ന് ദിലീപ് ടീസറില്‍ പറയുന്നു. ഇന്ന് വൈകീട്ട് ആറിനാണ് പുതിയ ടീസര്‍ പുറത്തിറങ്ങിയത്. ദിലീപ് ജയിലിലായ പശ്ചാതലത്തില്‍ സിനിമ ഉടന്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

മമ്മുട്ടി, മോഹന്‍ലാല്‍ എന്നിവര്‍ കഴിഞ്ഞാല്‍ മലപ്പുറത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ദിലീപിനാണ്. ഫാന്‍സ് അസോസിയേഷന് ശക്തമായ വേരോട്ടമുള്ള ജില്ലയും മലപ്പുറമാണ്. അസോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റും ട്രഷററും ജില്ലക്കാരാണ്.

നവാഗതനായ അരു‍ണ്‍ ഗോപിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പുലിമുരകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന സിനിമ കൂടിയാണിത്. പ്രയാഗ മാര്‍ട്ടിനാണ് നായിക. രാധിക ശരത് കുമാര്‍ ദിലീപിന്റെ അമ്മ വേഷത്തില്‍ എത്തുന്ന സിനിമയില്‍ സലിം കുമാര്‍, മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിയാണ് തിരക്കഥ. ബികെ ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.

Here is the second teaser of Ramaleela and we expect your valuable support always.

Ramaleela Movie ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಜುಲೈ 19, 2017

Sharing is caring!