മലപ്പുറത്തിന്റെ അനസ് എടത്തൊടിക ഇനി ഇന്ത്യന്‍ ഫുട്‌ബോളിലെ കോടിപതി
മലപ്പുറം: കൊണ്ടോട്ടിക്കാരന്‍ അനസ് എടത്തൊടിക ഐ എസ് എല്ലിലെ ഏറ്റവും വിലയേറിയ ഇന്ത്യന്‍ കളിക്കാരന്‍. ഇന്ന് പുറത്തുവന്ന ഐ എസ് എല്‍ ഡ്രാഫ്റ്റിലാണ് 1.10 കോടി രൂപയുമായി അനസ് യൂജീന്‍സന്‍ ലിങ്‌ദോഹിനൊപ്പം ഏറ്റവും വിലകൂടിയ താരമായത്. മലപ്പുറത്ത് നിന്നും ആകെ മൂന്ന് താരങ്ങളാണ് ഐ എസ് എല്‍ ഡ്രാഫ്റ്റിലുള്ളത്. ഈ ഡ്രാഫ്റ്റില്‍ നിന്നാണ് വിവിധ ടീമുകള്‍ തങ്ങള്‍ക്കു വേണ്ട കളിക്കാരെ ലേലത്തില്‍ വിളിച്ചെടുക്കുന്നത്.
കഴിഞ്ഞ ഐ എസ് എല്ലില്‍ ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളത്തിലിറങ്ങി മികച്ച പ്രതിരോധ നിര താരത്തിനുള്ള പാരിതോഷികം സ്വന്തമാക്കിയ താരമാണ് അനസ്. ഇന്ത്യയിലെ മികച്ച കളിക്കാരനുള്ള ഫുട്‌ബോള്‍ അസോസിയേഷന്‍ പുരസ്‌കാരവും അനസിനായിരുന്നു.
ചെന്നൈയിന്‍ എഫ് സി താരമായ എം പി സക്കീര്‍ എന്ന മാനുപ്പയ്ക്ക് 18 ലക്ഷം രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. തിരൂര്‍ കേന്ദ്രമായ സാറ്റ് ഫുട്‌ബോള്‍ അക്കാദമിയുടെ താരമായിരുന്ന ഹക്കുവിന് വില 12 ലക്ഷം രൂപയാണ്. ഇവര്‍ രണ്ടുപേരുമാണ് അനസിനെ കൂടാതെ മലപ്പുറം ജില്ലയില്‍ നിന്നും ഡ്രാഫ്റ്റിലുള്ള ഫുട്‌ബോള്‍ കളിക്കാര്‍.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.