മലപ്പുറത്ത് എല്‍.ഡി.എഫ് മുന്നേറ്റം
മലപ്പുറം: നാലു തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റം. നാലില്‍ രണ്ട് സീറ്റ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് വിജയിച്ച സീറ്റില്‍ അവരുടെ വോട്ട് കുറക്കാനും എല്‍.ഡി.എഫിന് കഴിഞ്ഞു.
തലക്കാട് പഞ്ചായത്തിലെ കാരയില്‍ വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. രൂപീകൃത കാലം മുതല്‍ മുസ് ലിം ലീഗിന്റെ കൈവശമുള്ള സീറ്റാണിത്. എല്‍ഡഎഫ് സ്ഥാനാര്‍ഥി കെ നൂര്‍ജഹന്‍ 77 വേട്ടിനാണ് വിജയിച്ചത്. 126 വോട്ടിനാണ് കഴിഞ്ഞ തവണ യു.ഡി.എഫ് ഇവിടെ വിജയിച്ചിത്. ലീഗ് അംഗം കെ. ഹസീന രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഫാത്തിമ സുഹറ, ലീഗ് വിമത സുമയ്യ എന്നിവരായിരുന്നു എതിര് സ്ഥാനാര്‍ഥികള്‍.
എടക്കര പഞ്ചായത്തിലെ പള്ളിപ്പടി വാര്‍ഡിലും യുഡിഎഫ് സിറ്റിങ്ങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം കെ ചന്ദ്രന് ആറ് വോട്ടിനാണ് ഇവിടെ വിജയിച്ചത്. നിലവിലെ കോണ്‍ഗ്രസ് അംഗം എ മനുവിന് സര്‍ക്കാര്‍ ജോലി കിട്ടയതിനെതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ യുഡിഎഫ് 259 വേട്ടുകള്‍ക്ക് വിജയിച്ചിരുന്നത്. എം കെ ധനജ്ഞയന്‍(യുഡിഎഫ്),എന്‍ ആര് സുകുമാരന്‍(ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.
മൂര്‍ക്കനാട് പഞ്ചായത്തിലെ കൊളത്തൂര്‍ പലകപ്പറമ്പ് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ പി ഹംസ വിജയിച്ചു. കഴിഞ്ഞതവണ 450 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് ഇത്തവണ 138 ആയി കുറഞ്ഞു. കെ മുസ്തഫ(എല്‍ഡിഎഫ്), പി സി വേലായുധന് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍. കോട്ടക്കല്‍ നഗരസഭ ചീനംപുത്തൂര്‍ വാര്‍ഡില്‍ മുസ് ലിം ലീഗിലെ എം ഗിരിജ 147 വോട്ടുകള്‍ വിജയിച്ചു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]